പള്ളി പെരുന്നാളിനിടെ പടക്കം പൊട്ടിത്തെറിച്ച് അപകടം; ഒരാൾ മരിച്ചു
തെക്കൻ താണിശ്ശേരി സെന്റ് സേവിയെഴ്‌സ് പള്ളിയിലാണ് അപകടമുണ്ടായത്
Update: 2025-01-26 10:22 GMT
പ്രതീകാത്മക ചിത്രം
തൃശൂർ: തൃശൂർ മാളയിൽ പള്ളി പെരുന്നാളിനിടെ പടക്കം പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. താണിശ്ശേരി സ്വദേശി പറേക്കാടൻ വീട്ടിൽ ഫ്രാൻസിസ് ആണ് മരിച്ചത്. തെക്കൻ താണിശ്ശേരി സെന്റ് സേവിയെഴ്‌സ് പള്ളിയിലാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടൻ തന്നെ ഫ്രാൻസിസിനെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മാളയിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി ഉണ്ടായതിനെത്തുടർന്ന് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ഓലപ്പടക്കം മാലയായി കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. പൊള്ളലേറ്റവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.