കുതിരാൻ പാലത്തിന് മുകളിൽ കാറും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം; അഞ്ച് പേർക്ക് പരിക്ക്

രണ്ട് സ്ത്രീകളും നാല് പുരുഷന്മാരുമടക്കം ആറ് പേരാണ് കാറിലുണ്ടായിരുന്നത്.

Update: 2023-12-31 04:37 GMT

തൃശൂർ: കുതിരാൻ പാലത്തിനു മുകളിൽ കാറും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ‌അഞ്ചു പേർക്ക് ​ഗുരുതര പരിക്ക്. ബെംഗളൂരുവിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ആണ് അപകടത്തിൽപ്പെട്ടത്. തിരുവല്ല സ്വദേശി ചെറിയാൻ ആണ് മരിച്ചത്.

പുലർച്ചെ മൂന്നോടെയാണ് അപകടം. രണ്ട് സ്ത്രീകളും നാല് പുരുഷന്മാരുമടക്കം ഒരു കുടുംബത്തിലെ ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ ഗർഭിണിയും ഉണ്ടായിരുന്നു. അപകടത്തിൽ ഇന്നോവ കാർ പൂർണമായും തകർന്നു. ട്രെയിലർ ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു.

Advertising
Advertising

കുതിരാനിൽ നവീകരണപ്രവർത്തനം നടക്കുന്നതിനാൽ ഒരു ഭാഗത്ത് കൂടിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് നിഗമനം. മുൻവശം പൂർണമായും തകർന്ന കാറിൽ നിന്നും നാട്ടുകാരും പൊലീസും ചേർന്ന് ഏറെ പാടുപെട്ടാണ് യാത്രക്കാരെ പുറത്തിറക്കിയത്.

മൂന്നു പേരെ തൃശൂരിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News