മലങ്കര സഭാ തർക്ക പരിഹാര സ്വകാര്യബില്ലിനെതിരെ ഓർത്തഡോക്‌സ് സഭ

എൽദോസ് കുന്നപ്പള്ളി എംഎൽഎ അവതരിപ്പിക്കുന്ന ബില്ലിനെതിരെയാണ് ഓർത്തഡോക്‌സ് സഭ രംഗത്തെത്തിയത്

Update: 2022-06-26 12:27 GMT
Advertising

മലങ്കര സഭാ തർക്ക പരിഹാരത്തിനുള്ള സ്വകാര്യബില്ലിനെതിരെ ഓർത്തഡോക്‌സ് സഭ രംഗത്ത്. എൽദോസ് കുന്നപ്പള്ളി എംഎൽഎ അവതരിപ്പിക്കുന്ന ബില്ലിനെതിരെയാണ് ഓർത്തഡോക്‌സ് സഭ രംഗത്തെത്തിയത്. സ്വകാര്യ ബില്ല് ബാലിശവും ഭരണഘടനാവിരുദ്ധവും ജുഡീഷ്യറിയോടുള്ള വെല്ലുവിളിയുമാണെന്ന് സഭ കുറ്റപ്പെടുത്തി. ശാശ്വത സമാധാനത്തിന് സർക്കാർ നടത്തുന്ന നിയമാനുസൃത ശ്രമങ്ങൾക്ക് തുരങ്കം വെക്കുകയാണ് എംഎൽഎയെന്നും അവർ വിമർശിച്ചു.

കോൺഗ്രസ് പാർട്ടിയുടെ അറിവോടുകൂടിയാണോ എം.എൽ.എയുടെ ഭരണഘടനാ വിരുദ്ധമായ ശ്രമമെന്ന് അറിയാൻ താല്പര്യമുണ്ടെന്നും പെരുമ്പാവൂർ എംഎൽഎ നടത്തുന്ന വിചിത്രമായ ഒറ്റയാൾ പ്രദർശനം സത്യപ്രതിജ്ഞാലംഘനമാണെന്നും സഭ വ്യക്തമാക്കി. എംഎൽഎയെ ഉത്തരവാദിത്തപ്പെട്ടവർ വിലക്കുമെന്നാണ് പ്രതീക്ഷയെന്നും എംഎൽഎയുടെ ബില്ലിനെ യാക്കോബായ സഭയും എതിർത്തിരുന്നുവെന്നും ഓർത്തഡോക്‌സ് സഭ അധികൃതർ പറഞ്ഞു.


Full View

Orthodox Church opposes Malankara Sabha Dispute Resolution Bill

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News