പാലക്കാട് കോങ്ങാട് ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്
സഡൻബ്രേക്കിട്ട ബസ് തെന്നി മറിയുകയായിരുന്നു
Update: 2024-11-15 17:37 GMT
പാലക്കാട്: കോങ്ങാട് ബസ് മറിഞ്ഞ് അപകടം. പാലക്കാട് - ചെർപ്പുളശേരി റൂട്ടിൽ സർവീസ് നടത്തുന്ന ജയ്ഹിന്ദ് എന്ന ബസ്സാണ് മറിഞ്ഞത്.
പാറശേരിക്കും കൊട്ടശേരിക്കും ഇടയിൽ വച്ചാണ് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റെന്നാണ് വിവരം.
പ്രദേശത്ത് ശക്തമായ മഴയുള്ള സമത്താണ് അപകടം. സഡൻ ബ്രേക്കിട്ട ബസ് തെന്നിമാറി മറിയുകയായിരുന്നു. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.