ഗസ്റ്റ് അധ്യാപകനെ പ്രിൻസിപ്പലാക്കി ആൾമാറാട്ടം; പാലക്കാട് സ്‌നേഹ കോളജിനെതിരെ പരാതി

ഒറ്റപ്പാലം സ്വദേശി ഡോ.സി.രാധാകൃഷ്ണന്റെ പേരിലാണ് ആൾമാറാട്ടം

Update: 2025-04-24 06:02 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: ഗസ്റ്റ് അധ്യാപകനെ പ്രിൻസിപ്പലാക്കി കോളേജ് ആൾമാറാട്ടം നടത്തിയതായി പരാതി. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അബ്ദുറഹീം ചെയർമാനായ കോളജിനെതിരെയാണ് പരാതി. ഒറ്റപ്പാലം സ്വദേശി ഡോ.സി.രാധാകൃഷ്ണനറെ പേരിലാണ് ആൾമാറാട്ടം നടത്തിയത്.

കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ അബ്ദുറഹീം ചെയർമാനായ പാലക്കാട് സ്നേഹ കോളേജാണ് ആൾമാറാട്ടം നടത്തിയത്. അഞ്ചു വർഷമായി കോളേജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നയാളാണ് പരാതിക്കാരൻ.താൻ പ്രിൻസിപ്പലിൻറെ ചുമതല വഹിച്ചിട്ടില്ലെന്നും സർവകലാശാലയിൽ നിന്നും പ്രിൻസിപ്പളല്ലേയെന്ന് ചോദിച്ച് പല തവണ ഫോൺ കോൾ വന്നപ്പോഴാണ് തന്‍റെ പേരിൽ ആൾ മാറാട്ടം നടക്കുന്ന കാര്യം അറിഞ്ഞതെന്നും പരാതിക്കാരൻ പറയുന്നു.

Advertising
Advertising

തൻറെ പേരിൽ മറ്റൊരാൾ വ്യാജ ഒപ്പിടുന്നതായും രാധാകൃഷ്ണൻ പരാതിയിൽ പറയുന്നു.സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈയിലാണ് സർലകലാശാല അധികൃതർക്ക് പരാതി നൽകിയത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News