പാലാരിവട്ടം മേൽപ്പാലം അഴിമതി: കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി
കമ്പനിയുടെ എ.ക്ലാസ് ലൈസൻസ് റദ്ദാക്കി. പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനിയറുടേതാണ് നടപടി
Update: 2023-07-11 10:55 GMT
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ കരാർ കമ്പനി കരിമ്പട്ടികയിൽപ്പെടുത്തി. ആർ.ഡി.എസ് പ്രൊജക് എന്ന് കമ്പനിയെയാണ് കരിമ്പട്ടികയിപ്പെടുത്തിയത്. കമ്പനിയുടെ എ.ക്ലാസ് ലൈസൻസ് റദ്ദാക്കി. പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനിയറുടേതാണ് നടപടി.
അഞ്ച് വർഷം സർക്കാർ ടെണ്ടറുകളിൽ പങ്കെടുക്കുന്നതിനും വിലക്കേർപ്പെടുത്തി. കമ്പനിയുടെ പേരിലോ ബിനാമി പേരിലോ പങ്കെടുക്കാനാകില്ല. മേൽപാലം നിർമ്മാണ അപാകത പരിഹരിക്കുന്നതിൽ കമ്പനിക്ക് വീഴ്ച സംഭവിച്ചു. ഡി.എം.ആർസിയെ ഉപയോഗിച്ചാണ് പാലം ഗതാഗത യോഗ്യമാക്കിയത് ഇത് സർക്കാറിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കി. കരാർ ലംഘനവും നടന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് കണ്ടെത്തി.