ഫലസ്തീന് ഇന്ത്യൻ ജനതയുടെ പിന്തുണ വേണം-അംബാസഡർ

ഫലസ്തീൻ വിഷയത്തിൽ ചരിത്രം അറിയാത്തവർ മിണ്ടാതിരിക്കുകയാണ് നല്ലതെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ

Update: 2023-10-14 02:36 GMT
Editor : Shaheer | By : Web Desk
Advertising

മലപ്പുറം: ഫലസ്തീനിന് ഇന്ത്യൻ ജനതയുടെ പിന്തുണ വേണമെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്‍നാന്‍ അബൂ അൽ ഹൈജ. ജമാഅത്തെ ഇസ്‍ലാമി മലപ്പുറത്ത് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീൻ ജനത വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇസ്രായേൽ ഭരണകൂടം ഫലസ്തീനികളെ മനുഷ്യരായിപ്പോലും കാണുന്നില്ല. ഇന്ത്യൻ ജനതയുടെ പിന്തുണ തങ്ങൾക്ക് വേണമെന്നും അംബാസഡർ പറഞ്ഞു.

ഫലസ്തീൻ വിഷയത്തിൽ ചരിത്രം അറിയാത്തവർ മിണ്ടാതിരിക്കുകയാണ് നല്ലതെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു. പലരും വേട്ടക്കാരനോടൊപ്പം നിന്ന് ഇരയെ ഉപദേശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Full View

ജമാഅത്തെ ഇസ്‍ലാമി മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്തിയത്. അലിയാർ ഖാസിമി, അഡ്വ. അനൂപ് വി.ആർ, ഹമീദ് വാണിയമ്പലം, സി.ടി സുഹൈബ്, ഷിഹാബ് പൂക്കോട്ടൂർ, നഹാസ് മാള, ഗസ്സ ഇസ്‍ലാമിക് യൂനിവേഴ്സിറ്റി പ്രതിനിധി തുടങ്ങി നിരവധി പ്രമുഖർ സംസാരിച്ചു.

Summary: Palestine Ambassador to India Adnan Abu Al Haija wants the support of the Indian people

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News