പാനൂർ ബോംബ് സ്ഫോടനം; പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് യു.ഡി.എഫ്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി യു.ഡി.എഫ് വടകര പാർലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി.

Update: 2024-04-10 13:50 GMT
Advertising

കോഴിക്കോട്: പാനൂർ സ്ഫോടന കേസിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് യു.ഡി.എഫ്. കേസിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് വടകര പാർലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി പരാതി നൽകി. ഡി.ജി.പി, കോഴിക്കോട് - കണ്ണൂർ ജില്ലാ കലക്ടർമാർക്കും പരാതി നൽകിയിട്ടുണ്ട്. വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലും പരാതിയുമായി രംഗത്തെത്തി.  

പാനൂർ സ്ഫോടനത്തിൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയാണ് റിമാൻഡ് റിപ്പോർട്ട്‌ പുറത്തുവന്നത്. ബോംബ് നിർമിച്ചത് ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. സായൂജ്, അമൽ ബാബു എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് പരാമർശം. കേസിലെ 12 പ്രതികളും സി.പി.എം പ്രവർത്തകരാണ്.  

പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്നാണ് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ തുടക്കം മുതൽ പറയുന്നത്. അതേസമയം കേസിൽ അറസ്റ്റിലായവരെല്ലാം ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടയാളുടെ വീട് സി.പി.എം പാനൂർ ഏരിയാ കമ്മിറ്റി നേതാക്കൾ സന്ദർശിച്ചിരുന്നു. മാനുഷിക പരിഗണവെച്ചാണ് സന്ദർശിച്ചത് എന്നായിരുന്നു ഇതിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News