പാർലമെൻ്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

രാഷ്ട്രപതി പാർലമെൻ്റിൻ്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യും

Update: 2025-01-31 01:01 GMT
Editor : നബിൽ ഐ.വി | By : Web Desk

ന്യൂഡൽഹി: പാർലമെൻ്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. വർഷാരംഭത്തിലെ ആദ്യ സമ്മേളനം എന്ന നിലയിൽ രാഷ്ട്രപതി ദ്രൗപതി മുർമു പാർലമെൻ്റിൻ്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യും. ഈ വർഷത്തെ സാമ്പത്തിക സർവ്വേ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും.

നാളെയാണ് പൊതുബജറ്റ്. ഫെബ്രുവരി 13 വരെയാണ് സമ്മേളനത്തിൻ്റെ ആദ്യഘട്ടം. തുടർന്ന് പിരിയുന്ന സഭ രണ്ടാംഘട്ടത്തിനായി മാർച്ച് 10ന് വീണ്ടും ചേരും. നിരവധി വിഷയങ്ങളിൽ ചർച്ചആവശ്യമാണെന്ന് ഇന്നലെ ചേർന്ന സർവ്വകക്ഷിയോഗത്തിൽ പ്രതിപക്ഷ പാർട്ടികൾ ചൂണ്ടികാട്ടി.

വഖഫ് ഭേദദഗതി ബില്ലിലെ ജെപിസിയുടെ ഏകപക്ഷീയമായ ഇടപെടലിൽ അതൃപ്തി പ്രകടമാക്കി. ബജറ്റ് സമ്മേളനത്തിൽ വഖഫ് ബിൽ ഭേദഗതി പാസാക്കാൻ നിശ്ചയിച്ചിരിക്കുന്ന സർക്കാരിനെതിരേ കടുത്ത പ്രതിഷേധം പ്രതിപക്ഷ നിരയിൽ നിന്നും ഉയരുമെന്നാണ് സൂചന. ജെഡിയു അടക്കമുള്ള ഘടകകക്ഷികൾ ഈ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്നതും നിർണായകമാണ്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News