ഇ.പി- ജാവദേക്കർ കൂടിക്കാഴ്ച പാർട്ടി ഗൗരവപൂർവം പരിശോധിക്കും: എം.വി ഗോവിന്ദൻ
'എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയും ജമാഅത്തെ ഇസ്‍ലാമിയും ലീഗും ചേരുന്നത് ന്യൂനപക്ഷ വർഗീയ മുന്നണിയാണ്'
Update: 2024-06-23 03:14 GMT
തിരുവനന്തപുരം: ഇ.പി ജയരാജന്‍- പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച പാർട്ടി ഗൗരവപൂർവം പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് എംവി ഗോവിന്ദന്റെ പരാമർശം.
പിണറായി തന്നെയാണ് ഇപ്പോഴും സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാവ്. പാർട്ടിയുടെയും സർക്കാരിന്റെയും മുൻപിൽ നിലവിൽ നേതൃമാറ്റം ഇല്ലെന്നും ഗോവിന്ദൻ പറഞ്ഞു. എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയും ജമാഅത്തെ ഇസ്‍ലാമിയും ലീഗും ചേരുന്നത് ന്യൂനപക്ഷ വർഗീയ മുന്നണിയാണെന്നും അദ്ദേഹം ആരോപിച്ചു.