പത്തനംതിട്ട പോക്സോ കേസ്; ഇതുവരെ പിടിയിലായത് 15 പേര്‍, 5 പേര്‍ റിമാന്‍ഡില്‍

പെൺകുട്ടിയുടെ മൊഴി പ്രകാരം 62 പേരാണ് പീഡനക്കേസിൽ ഉൾപ്പെട്ടിരിക്കുന്നത്

Update: 2025-01-11 07:49 GMT
Editor : Jaisy Thomas | By : Web Desk
Advertising

പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇതുവരെ 15 പേർ പിടിയിൽ. 5 പേരെ കോടതി റിമാന്‍ഡ് ചെയ്തു. പെൺകുട്ടിയുടെ മൊഴി പ്രകാരം 62 പേരാണ് പീഡനക്കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. കുടുംബവുമായി അടുപ്പമുള്ളവരാണ് ആദ്യം പീഡിപ്പിച്ചതെന്ന് CWC ചെയർമാന്‍ പറഞ്ഞു.

സമീപകാല ചരിത്രത്തിലെന്നും കേട്ടുകൾവിയില്ലത്ത പീഡനമാണ് പത്തനംതിട്ടയിലെ പെൺകുട്ടി നേരിട്ടത്. അയൽവാസികൾ , സുഹൃത്തുക്കള്‍ , കായിക പരിശീലന അധ്യാപകർ അടക്കം 62 പേർ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി . പ്രതികളിലെ 42 പേരുടെ ഫോൺ നമ്പർ പെൺകുട്ടിയുടെ അച്ഛന്‍റെ ഫോണിൽ നിന്ന് തന്നെയാണ് ലഭിച്ചത്.

കൂട്ട ബലാത്സംഗം നടത്തിയ 5 പേരെ ഇന്നലെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഇവർ റിമാന്‍ഡിലാണ് . 10 പേരെ ഇന്ന് രാവിലെ പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറിന്‍റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. അത്ലറ്റായ പെൺകുട്ടിയെ പത്തനംതിട്ട ജില്ലയുടെ വിവിധ ഇടങ്ങളിലും ജില്ലക്ക് പുറത്തു തിരുവനന്തപുരത്തും എത്തിച്ചു പീഡിപ്പിച്ചെന്നാണ് മൊഴി. 62 പേരുടെ പേര് വിവരങ്ങൾ പെൺകുട്ടി പറഞ്ഞതനുസരിച്ച് പൊലീസ് ശേഖരിച്ചു. പരമാവധി പ്രതികളെ ഉടൻ പിടികൂടാനാണ് പൊലീസ് നീക്കം. ദക്ഷിണ മേഖല ഡിഐജി അന്വേഷണത്തിന്‍റെ പുരോഗതി വിലയിരുത്താൻ പത്തനംതിട്ടയിൽ എത്തിയേക്കും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News