റോഡുകളിലെ കുഴികളെണ്ണാൻ പൊലീസിന് നിർദേശം: എസ്എച്ച്ഒമാരെ ചുമതലപ്പെടുത്തി
ഏത് റോഡാണെന്നും എവിടെയാണ് കുഴി എന്നതുമടക്കമുള്ള കാര്യങ്ങൾ ഒരു ഫോർമാറ്റിൽ നൽകാനാണ് നിർദേശിച്ചിരിക്കുന്നത്.
Update: 2022-08-27 14:18 GMT
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ റോഡുകളിലെ കുഴിയുള്ള സ്ഥലങ്ങൾ തിട്ടപ്പെടുത്താൻ പോലീസിന് നിർദേശം. ജില്ലാ പോലീസ് മേധാവിയാണ് നിർദേശം നൽകിയത്.ഇതിനായി എസ്എച്ച്ഒമാരെ ചുമതലപ്പെടുത്തി.
കുഴിയുടെ എണ്ണം സ്പെഷ്യൽബ്രാഞ്ചിനെ അറിയിക്കണമെന്നാണ് സർക്കുലറിലുള്ളത്. ഒരു മീറ്റിംഗുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് കുഴിയുടെ എണ്ണം നൽകാൻ നിർദേശം. ഏത് റോഡാണെന്നും എവിടെയാണ് കുഴി എന്നതുമടക്കമുള്ള കാര്യങ്ങൾ ഒരു ഫോർമാറ്റിൽ നൽകാനാണ് നിർദേശിച്ചിരിക്കുന്നത്.
കുഴിയെണ്ണാനുള്ള നിർദേശത്തിനെതിരെ പൊലീസിൽ അതൃപ്തി ഉടലെടുത്തിരിക്കുകയാണ്. റോഡിലെ കുഴിയെണ്ണാൻ ആവശ്യപ്പെട്ടത് അവഹേളനമായാണ് സേനയിലെ കുറച്ചു പേരെങ്കിലും കാണുന്നത്.