ഹൃദയമിടിപ്പിൽ വ്യതിയാനം; പി.സി ജോർജ് അത്യാഹിത വിഭാഗത്തിൽ

ഉയർന്ന രക്തസമ്മർദവും ഹൃദയമിടിപ്പിലെ വ്യതിയാനവും മൂലമാണ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്

Update: 2025-02-24 14:40 GMT

കൊച്ചി: വിദ്വേഷ പരാമർശത്തിൽ റിമാൻഡിലായ ബിജെപി നേതാവ്​ പി.സി ജോർജിനെ കോട്ടയം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഉയർന്ന രക്തസമ്മർദവും ഹൃദയമിടിപ്പിലെ വ്യതിയാനവും മൂലമാണ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. കാർഡിയോളജി ഐസിയുവിലേക്ക് മാറ്റി പൊലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ കഴിയുമെന്നാണ് വിവരം.

അതേസമയം, ആശുപത്രിലെത്തിയ ജോർജിന് മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവർത്തകർ ഒപ്പം കൂടി. പൊലീസിനെ വെട്ടിച്ച് കോടതിയിൽ കീഴടങ്ങിയ പിസി ജോർജിൻ്റെ ജാമ്യാപക്ഷേ കോടതി തള്ളിക്കൊണ്ടാണ് കോടതി റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്. പി.സി ജോർജ് മുൻപും ജാമ്യ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടെന്നും കസ്റ്റഡി അനിവാര്യമെന്നും ​പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

വീഡിയോ കാണാം:

Full View
Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News