'മണിപ്പൂർ ജനത ഇപ്പോഴും വേദന അനുഭവിക്കുന്നു': തൃശൂർ അതിരൂപത ബിഷപ്പ്
മണിപ്പൂർ വിഷയം കേരളത്തിലും പ്രതിഫലിച്ചേക്കാം
Update: 2024-04-26 04:28 GMT
ആന്‍ഡ്രൂസ് താഴത്ത്
തൃശൂര്‍: മണിപ്പൂർ ജനത ഇപ്പോഴും വേദന അനുഭവിക്കുന്നുണ്ടെന്നും അവരോടൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും തൃശൂര്‍ അതിരൂപത ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
മണിപ്പൂർ വിഷയം കേരളത്തിലും പ്രതിഫലിച്ചേക്കാം. അതും ചർച്ച ചെയ്യുന്നുണ്ട്. ഒരുപാട് തവണ അവിടുത്തെ വിഷയങ്ങൾ കേന്ദ്രസർക്കാരിനു മുന്നിൽ അവതരിപ്പിച്ചതാണ്. രാഷ്ട്രീയ വിവാദത്തിന് ഇല്ലെന്നും ആൻഡ്രൂസ് താഴത്ത് പറഞ്ഞു.