തൃക്കാക്കര: ഉമാ തോമസിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ഹരജി

നാമനിർദേശ പത്രികയിലെ പിഴവുകൾ ചൂണ്ടിക്കാണിച്ച് നൽകിയ പരാതി റിട്ടേണിങ് ഓഫീസർ കൃത്യമായി പരിഗണിച്ചില്ലെന്നാണ് പരാതി. ഭൂനികുതി കുടിശ്ശിക, പി.ടി. തോമസിന്റ ബാങ്ക് വായ്പ കുടിശ്ശിക തുടങ്ങിയവ നാമനിർദേശ പത്രികയിൽ പറഞ്ഞില്ലെന്നും ഹരജിയിൽ പറയുന്നു.

Update: 2022-05-20 15:17 GMT
Advertising

കൊച്ചി: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. സ്വതന്ത്ര സ്ഥാനാർഥിയായ സി.പി ദിലീപ് നായരാണ് കോടതിയെ സമീപിച്ചത്. നാമനിർദേശ പത്രികയിലെ പിഴവുകൾ ചൂണ്ടിക്കാണിച്ച് നൽകിയ പരാതി റിട്ടേണിങ് ഓഫീസർ കൃത്യമായി പരിഗണിച്ചില്ലെന്നാണ് പരാതി. ഭൂനികുതി കുടിശ്ശിക, പി.ടി. തോമസിന്റ ബാങ്ക് വായ്പ കുടിശ്ശിക തുടങ്ങിയവ നാമനിർദേശ പത്രികയിൽ പറഞ്ഞില്ലെന്നും ഹരജിയിൽ പറയുന്നു.

അതിനിടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി. മലബാറിലും തിരുവിതാംകൂറിലും പട്ടിയും ചങ്ങലയും ഒന്നു തന്നെയാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഓരോരുത്തരും അവരവരുടെ സംസ്‌കാരത്തിന് അനുസരിച്ചാണ് പ്രതികരിക്കുന്നത്. ആർക്കെതിരെയും കേസിന് പോകാൻ താനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാറിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സർക്കാറിന്റെ വാർഷികം വിനാശ വർഷമായി ആചരിക്കുന്ന പ്രതിപക്ഷത്തിനാണ് വിനാശമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വയംകൃതാനർഥമാണ് പ്രതിപക്ഷം അനുഭവിക്കുന്നത്. മന്ത്രിമാരും ഇടത് എംഎൽഎമാരും മതവും ജാതിയും തിരിച്ച് വീടുകയറുകയാണെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം പദവിക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുസമൂഹത്തിന് മുന്നിൽ ഒരു കാര്യം പറയുമ്പോൾ അത് വസ്തുതകൾക്ക് നിരക്കുന്നതാവണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News