ഒരുമാറ്റവും ഇല്ല! പെട്രോൾ വില ഇന്നും കൂട്ടി, ഡീസലിന് കുറഞ്ഞു

പെട്രോൾ ലിറ്ററിന് 28 പൈസ ​വർധിച്ചപ്പോൾ ഡീസലിന് 17 പൈസ കുറഞ്ഞു

Update: 2021-07-12 01:49 GMT

പതിവുപോലെ പെട്രോൾ വില ഇന്നും കൂട്ടി. ലിറ്ററിന് 28 പൈസയാണ് വർദ്ധിപ്പിച്ചത്. ഡീസലിന് 17 പൈസ കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ 17 പൈസയും,ഡീസലിന് 96 രൂപ 30 പൈസയുമാണ് ഇന്നത്തെ വില.

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 101.37 രൂപയും, ഡീസലിന് 94.62 രൂപയുമായി. കോഴിക്കോട് പെട്രോളിന് 101.60 രൂപയും, ഡീസലിന് 94.86 രൂപയുമാണ് തിങ്കളാഴ്ചത്തെ വില.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News