നവീൻ ബാബു മരണം: ഭാരത് പെട്രോളിയത്തോട് റിപ്പോർട്ട് തേടി പെട്രോളിയം മന്ത്രാലയം

അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് പെട്രോൾ പമ്പ് ഉടമ ടി.വി പ്രശാന്തനെതിരെ സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് മേധാവിക്ക് പരാതി ലഭിച്ചിരുന്നു

Update: 2024-10-17 15:12 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിനു പിന്നാലെ ഭാരത് പെട്രോളിയത്തോട് റിപ്പോർട്ട് തേടി പെട്രോളിയം മന്ത്രാലയം. കണ്ണൂരിൽ പമ്പ് അനുവദിക്കാൻ വേണ്ടി നവീൻ കൈക്കൂലി വാങ്ങിയെന്ന് പെട്രോൾ പമ്പ് ഉടമ ടി.വി പ്രശാന്തൻ ആരോപിച്ചിരുന്നു. ഇതിലാണു മന്ത്രാലയത്തിന്റെ ഇടപെടൽ.

പമ്പ് അനുവദിച്ച ഭൂമിയുടെ ഉടമസ്ഥതയടക്കം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രാലയം ഭാരത് പെട്രോളിയത്തിനു നിർദേശം നൽകി. എൻഒസിക്കായി ലഭിച്ച അപേക്ഷയുടെ വിശദാംശങ്ങൾ അടക്കമുള്ള വിവരങ്ങൾ കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. ബിനാമി ഇടപാട് ആരോപണം ഉൾപ്പെടെ മന്ത്രാലയം പരിശോധിക്കുന്നുണ്ട്.

നേരത്തെ, ടി.വി പ്രശാന്തനെതിരെ വിജിലൻസ് മേധാവിക്ക് പരാതി ലഭിച്ചിരുന്നു. നവീനെതിരെ അഴിമതി ആരോപണം ഉയർത്തി പ്രശാന്തൻ നൽകിയ പരാതിയുടെ നിജസ്ഥിതി അന്വേഷിക്കണമെന്നാണ് ആവശ്യം. പെട്രോൾ പമ്പിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു 91,500 രൂപ കൈക്കൂലി വാങ്ങിയെന്ന് നേരത്തെ ടി.വി പ്രശാന്തൻ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹം മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.

ആർവൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹനാണ് ഇപ്പോൾ ടി.വി പ്രശാന്തനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് മേധാവിക്ക് പരാതി നൽകിയത്. പ്രശാന്തൻ നൽകിയ പരാതിയുടെ നിജസ്ഥിതി അന്വേഷിക്കണം. ഇയാളുടെ വരുമാനത്തെക്കുറിച്ചും അന്വേഷണം വേണം. അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് സമഗ്രാന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Summary: Petroleum Ministry seeks report from Bharat Petroleum after the death of former Kannur ADM Naveen Babu

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News