മീന്‍ പിടിച്ചതിന്‍റെ ചിത്രങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍, പിന്നാലെ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്, പൊലീസ് കേസ്

കഴിഞ്ഞ ആഴ്ച സംഘർഷമുണ്ടായതിന് പിന്നാലെ കഴിഞ്ഞ ദിവസവും നടുറോഡില്‍ വിദ്യാർഥികൾ ഏറ്റുമുട്ടി

Update: 2022-07-15 02:00 GMT
Editor : ijas
Advertising

മലപ്പുറം: നിലമ്പൂർ എടക്കര പാലേമാട് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ എട്ട് വിദ്യാര്‍ഥികൾക്കെതിരെ പൊലിസ് കേസെടുത്തു. ബിരുദ വിദ്യാർത്ഥികൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പാലേമാട് ടൗണിൽ വിദ്യാര്‍ഥികള്‍ ചേരി തിരിഞ്ഞ് നടുറോഡില്‍ ഏറ്റുമുട്ടിയ സംഭവത്തിലാണ് എട്ട് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Full View

രണ്ടാഴ്ചയോളമായി വിദ്യാര്‍ഥികള്‍ക്കിടയില്‍ തർക്കമുണ്ടായിരുന്നു. നാല് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മീന്‍ പിടിച്ചതിന്‍റെ ചിത്രങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയും തുടർന്നുണ്ടായ കമന്‍റുകളുമാണ് രൂക്ഷമായ വിദ്യാര്‍ഥി സംഘര്‍ഷത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ആഴ്ച സംഘർഷമുണ്ടായതിന് പിന്നാലെ കഴിഞ്ഞ ദിവസവും നടുറോഡില്‍ വിദ്യാർഥികൾ ഏറ്റുമുട്ടി. സംഘർഷത്തിൽ വിദ്യാർത്ഥികളാരും പരാതി നൽകിയിട്ടില്ല. കോളജ് പ്രിന്‍സിപ്പല്‍ പ്രജീഷ് കുമാര്‍ നൽകിയ പരാതിയിലാണ് എടക്കര പൊലീസ് കേസെടുത്തത്. സംഘം ചേരല്‍, സംഘര്‍ഷത്തിലേര്‍പ്പെടുക, പൊതു ഗതാഗതം തടസപ്പെടുത്തുക, മറ്റ് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News