'ഇപ്പോൾ ലീഗിൻ്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്‍ലാമി'; വീണ്ടും വിമര്‍ശനവുമായി മുഖ്യമന്ത്രി

'അൽപലാഭത്തിനു വേണ്ടി ജമാഅത്തിനെയും എസ്ഡിപിഐയെയും കൂട്ടുപിടിക്കുന്നത് ആത്മഹത്യാപരം'

Update: 2025-01-12 16:32 GMT
Editor : സനു ഹദീബ | By : Web Desk
Advertising

ആലപ്പുഴ: മുസ്‍ലിം ലീഗിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗിൻ്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്‍ലാമിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അൽപലാഭത്തിനു വേണ്ടി ജമാഅത്തിനെയും എസ്ഡിപിഐയെയും കൂട്ടുപിടിക്കുന്നത് ആത്മഹത്യാപരം ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

"ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവയുമായി വളരെ അടുത്ത ബന്ധമാണ് യുഡിഎഫ് പുലർത്തുന്നത്. ലീഗിന്റെ കാര്യങ്ങൾ തീരുമാനിക്കാമെന്ന അവസ്ഥയിലേക്ക് അവർ എത്തിക്കൊണ്ടിരിക്കുന്നു. ഇത് എവിടെ എത്തിച്ചേരുമെന്ന് ലീഗും ചിന്തിക്കണം. ലീഗ് ഇപ്പോൾ താൽക്കാലിക ലാഭത്തിന് വേണ്ടി ജമാഅത്തെ ഇസ്ലാമിയെയും, എസ്ഡിപിഐയെയും ഒപ്പം കൂട്ടി നടന്നാൽ നിങ്ങൾ തന്നെ തകരുന്നതായിരിക്കും അതിന്റെ ഫലം," മുഖ്യമന്ത്രി വ്യക്തമാക്കി.

അകറ്റിനിർത്തേണ്ട വർഗീയ ശക്തികളെ യുഡിഎഫ് കൂടെക്കൂട്ടുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. കോൺഗ്രസ് വർഗീയതയെ വേണ്ടവിധം എതിർക്കാതെ അതിനോട് സമരസപ്പെട്ട് പ്രവർത്തിച്ചു. അതിന്റെ ഫലമായാണ് ഇന്ന് കോൺഗ്രസിന്റെ കോട്ടകളെല്ലാം ബിജെപി സ്വന്തമാക്കിയതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. കേരളത്തിൽ ഭൂരിപക്ഷ വർഗീയതക്കെതിരെ ന്യൂനപക്ഷ വർഗീയത ശക്തിപ്പെടുന്നു. രണ്ടും അപകടകരമാണ്. ഇടതുപക്ഷം രണ്ടും അനുവദിക്കില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്താൽ കർശന നടപടി അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കെതിരെ ആരുടെ ഭാഗത്ത് നിന്ന് തെറ്റായ പ്രവണത ഉണ്ടായാലും കർശനമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News