പിണറായി വിജയനെത്തി; സത്യപ്രതിജ്ഞ അല്പസമയത്തിനകം

Update: 2021-05-20 09:41 GMT
Advertising

ച​രി​ത്രം തി​രു​ത്തി​യെ​ഴു​തി തു​ട​ർ​ഭ​ര​ണം നേ​ടി​യ ഇ​ട​തു​മു​ന്ന​ണി​സ​ർ​ക്കാ​ർ പി​ണ​റാ​യി വിജയൻറെ നേ​തൃ​ത്വ​ത്തി​ൽ അല്പസമയത്തിനകം അ​ധി​കാ​ര​മേ​റും. വൈ​കീ​ട്ട്​ മൂ​ന്ന​ര​ക്ക്​ സെ​ൻ​ട്ര​ൽ സ്​​റ്റേ​ഡി​യ​ത്തി​ലെ വി​ശാ​ല​മാ​യ പ​ന്ത​ലി​ലാ​ണ്​ ച​ട​ങ്ങ്. മു​ഖ്യ​മ​ന്ത്രി​ക്കും മ​റ്റ്​ മ​ന്ത്രി​മാ​ർ​ക്കും ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​​ഖാ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും. ചടങ്ങിനായി മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലെത്തി. ​​ക​ർ​ശ​ന കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ ഹ്ര​സ്വ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ സ​ത്യ​പ്ര​തി​ജ്ഞ​ക്ക്​ ശേ​ഷം മ​ന്ത്രി​മാ​ർ സെ​ക്ര​േ​ട്ട​റി​യ​റ്റി​ലെ​ത്തി ആ​ദ്യ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ പങ്കെടുക്കും . ചടങ്ങിന് ക്ഷണിക്കപ്പെട്ടവർ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് എത്തിത്തുടങ്ങി.

17 പു​തു​മു​ഖ​ങ്ങ​ളു​മാ​യി പു​തു​ച​രി​ത്ര​മെ​ഴു​തു​ക​യാ​ണ്​ ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ. സ​ത്യ​പ്ര​തി​ജ്ഞ​ക്ക്​ പി​ന്നാ​െ​ല ഗ​വ​ർ​ണ​ർ വ​കു​പ്പു​ക​ൾ സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം ഇ​റ​ക്കും. ചൊ​വ്വാ​ഴ്​​ച ഇ​ട​തു​മു​ന്ന​ണി പാ​ർ​ല​മെൻറ​റി പാ​ർ​ട്ടി യോ​ഗം ചേ​ർ​ന്ന്​ പി​ണ​റാ​യി വി​ജ​യ​നെ ക​ക്ഷി​നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. അ​ദ്ദേ​ഹം ഗ​വ​ർ​ണ​റെ സ​ന്ദ​ർ​ശി​ച്ച​തി​ന്​ പി​ന്നാ​െ​ല കീ​ഴ്​​വ​ഴ​ക്ക​മ​നു​സ​രി​ച്ച്​ സ​ർ​ക്കാ​റു​ണ്ടാ​ക്കാ​ൻ ക്ഷ​ണി​ക്കു​ക​യും ചെ​യ്​​തു.

നന്ദിയറിയിച്ച് യെച്ചൂരി  

എൽ.ഡി.എഫിനെ വീണ്ടും തെരഞ്ഞെടുത്ത കേരള ജനതക്ക് നന്ദിയറിയിച്ച് സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News