'പിണറായി ജീവിക്കുന്നത് ബിജെപിയുടെ സഹായത്തിൽ, അല്ലെങ്കിൽ എന്നേ ജയിലിൽ പോകുമായിരുന്നു': കെ സുധാകരൻ

''ഒരു കേസിലും പ്രതിയാക്കാതെ പിണറായിയെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിച്ചു നിര്‍ത്തി. അതിനുള്ള നന്ദിയായിട്ടാണ് പിണറായി വിജയന്‍ ആര്‍എസ്എസിനെയും ബിജെപിയെയും താങ്ങി നടക്കുന്നത്''

Update: 2024-09-10 15:57 GMT
Editor : rishad | By : Web Desk
Advertising

കൊച്ചി: ബിജെപിയുടെ അധികാരത്തിലും സഹായത്തിലുമാണ് പിണറായി സര്‍ക്കാര്‍ നിലനിന്നു പോകുന്നതെന്ന് കെപിസിസി അധ്യക്ഷൻ‌ കെ സുധാകരൻ. 

''ബിജെപിയുടെയും ആര്‍എസ്എസിന്റെയും സഹായമില്ലായിരുന്നെങ്കില്‍ എന്നേ ജയിലില്‍ പോകേണ്ട വ്യക്തിയാണ് മുഖ്യമന്ത്രി. സ്വർണക്കടത്ത്, ഡോളര്‍ക്കടത്ത് ഉള്‍പ്പെടെ ഇതിനോടകം പിണറായി വിജയനെതിരെ എത്രയോ കേസുകള്‍ എടുക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്. ഗുരുതര ക്രമക്കേടുകളുടെ പേരില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ പോയപ്പോള്‍ അദ്ദേഹത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി ശിക്ഷിക്കപ്പെട്ടില്ല. ഇതെല്ലാം ഒത്തുതീര്‍പ്പിന്റെ ഭാഗമാണ്''- സുധാകരന്‍ പറഞ്ഞു. 

''ഒരു കേസിലും പ്രതിയാക്കാതെ പിണറായിയെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിച്ചു നിര്‍ത്തി. അതിനുള്ള നന്ദിയായിട്ടാണ് പിണറായി വിജയന്‍ ആര്‍എസ്എസിനെയും ബിജെപിയെയും താങ്ങി നടക്കുന്നത്. ആര്‍എസ്എസിനെ മഹത്വവൽ‌കരിക്കുകയാണ് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. സ്പീക്കറുടെ പ്രതികരണം ആര്‍എസ്എസിന്റെ മുഖം മിനുക്കുന്നതിനാണെന്നും''- കെ.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News