പ്ലസ് വൺ പരീക്ഷ: സ്‌കൂളുകളിൽ എത്തിച്ചത് ആദ്യ നാല് ദിവസത്തെ ചോദ്യപേപ്പർ മാത്രം

ചോദ്യപേപ്പർ അച്ചടി പൂർത്തിയാകാത്തതാണ് വൈകാൻ കാരണം.

Update: 2024-02-27 16:21 GMT
Advertising

കോഴിക്കോട്: പ്ലസ് വൺ ചോദ്യപേപ്പർ ഒരുമിച്ചെത്തിക്കാതെ വിദ്യാഭ്യാസവകുപ്പ്. ആദ്യ നാല് ദിവസത്തെ പരീക്ഷയുടെ ചോദ്യപേപ്പർ മാത്രമാണ് സ്‌കൂളുകളിൽ എത്തിച്ചത്. ബാക്കി പരീക്ഷയുടെ ചോദ്യപേപ്പർ രണ്ടാം ഘട്ടമായി എത്തിക്കാമെന്നാണ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് സർക്കുലറിൽ പറയുന്നു.

ചോദ്യപേപ്പർ അച്ചടി പൂർത്തിയാകാത്തതാണ് വൈകാൻ കാരണം. രണ്ടുഘട്ടമായി ചോദ്യപേപ്പർ എത്തിക്കുമ്പോൾ ഇതിന്റെ ചെലവ് ഇരട്ടിയാകും. ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ പിടിപ്പുകേടാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് യൂണിയൻ ആരോപിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News