എം.ടി: പാർശ്വവത്കരിക്കപ്പെട്ടവർക്കും നിശബ്ദരാക്കപ്പെട്ടവർക്കും ശബ്ദം നൽകിയ എഴുത്തുകാരൻ - പ്രധാനമന്ത്രി

എം.ടിയുടെ കൃതികൾ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Update: 2024-12-26 04:51 GMT
Advertising

ന്യൂഡൽഹി: എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാഹിത്യത്തിലും ചലച്ചിത്ര മേഖലയിലും ആദരണീയ വ്യക്തിത്വമായിരുന്നു എം.ടിയെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു. എം.ടിയുടെ കൃതികൾ തലമുറകളെ പ്രചോദിപ്പിക്കുന്നതാണ്. പാർശ്വവത്കരിക്കപ്പെട്ടവരുടെയും നിശബ്ദരാക്കപ്പെട്ടവരുടെയും ശബ്ദമായി മാറിയ എഴുത്തുകാരനായിരുന്നു എം.ടിയെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു എം.ടി വാസുദേവൻ നായരുടെ അന്ത്യം. ഇന്ന് വൈകിട്ട് നാല് വരെ എം.ടിയുടെ വസതിയായ സിതാരയിൽ പൊതുദർശനമുണ്ടാകും. വൈകിട്ട് അഞ്ചിനാണ് സംസ്‌കാരം.

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് ആദരാഞ്ജലിയർപ്പിക്കാൻ നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ വസതിയിലെത്തുന്നത്. നടൻ മോഹൻലാൽ, സംവിധായകൻ ഹരിഹരൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ, ഇ.പി ജയരാൻ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങി രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിരവധിപേർ എം.പിക്ക് അന്തിമോപചാരമർപ്പിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News