സ്വകാര്യ ബസ് സമരം നേട്ടമായത് കെ.എസ്.ആര്‍.ടി.സിക്ക്; അധിക വരുമാനം ഒരു കോടിക്ക് മുകളില്‍
നേരത്തെ ശരാശരി വരുമാനം അഞ്ച് കോടിയായിരുന്നിടത്താണ് ഒരു കോടിയിലധികം രൂപയുടെ അധിക വരുമാനം കെ.എസ്.ആര്‍.ടി.സിക്കുണ്ടായത്.
സ്വകാര്യ ബസ് സമരത്തില്‍ നേട്ടം കൊയ്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍. സ്വകാര്യ ബസ് പണിമുടക്കിന്‍റെ പശ്ചാത്തലത്തില്‍ അധിക സര്‍വീസിലൂടെ കെ.എസ്.ആര്‍.ടി.സി.ക്ക് ദിവസ വരുമാനത്തിൽ വർധനവ്. ബസ് സമരം ആരംഭിച്ച ആം തീയതി 6.17 കോടി രൂപയായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം. പണിമുടക്കിന്‍റെ രണ്ടാം ദിനമായ ഇന്നലെ 6.78 കോടി രൂപയായി ആയി കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം ഉയരുകയും ചെയ്തു. നേരത്തെ ശരാശരി വരുമാനം അഞ്ച് കോടിയായിരുന്നിടത്താണ് ഒരു കോടിയിലധികം രൂപയുടെ അധിക വരുമാനം കെ.എസ്.ആര്‍.ടി.സിക്കുണ്ടായത്. അതേസമയം കൂടുതൽ ബസിറക്കിയാൽ വരുമാനം ഇനിയും കൂടുമെന്ന് ജീവനക്കാർ പറയുന്നു.
എന്നാല്‍ സ്വകാര്യ ബസ് സമരത്തെ തുടർന്ന് രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി. അധികമായി ഓടിച്ചത് വെറും 69 ബസുകൾ മാത്രമാണ്. സമരം തുടങ്ങിയ മാർച്ച് 24 ന് 3695 ബസുകൾ മാത്രമാണ്. തൊട്ടുതലേന്ന് ഓടിച്ചതാകട്ടെ 3626 ബസുകളും. 3724 ഓർഡിനറി ബസുകളടക്കം 6418 ബസുകളുള്ള കെ.എസ്.ആർ.ടി.സിയാണ് യാത്രാക്ലേശം സാധാരണക്കാരുടെ രൂക്ഷമായിട്ടും 2723 ബസുകൾ മാറ്റിയിട്ടിരിക്കുന്നത്.
കൊറോണ കാലത്തിന് മുമ്പ് ശരാശരി 4700 ബസുകൾ ദിവസവും നിരത്തിലിറക്കിയിരുന്നു. നിലവിൽ ഓടിച്ചുകൊണ്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ ബഹുഭൂരിപക്ഷവും ഫാസ്റ്റും സൂപ്പർ ഫാസ്റ്റുമാണ്.