സംസ്ഥാനത്ത് ആധുനിക ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകൾ തുടങ്ങാൻ സ്വകാര്യ മേഖലക്ക് അനുമതി

ആദ്യ ഘട്ടത്തിൽ 12 പേർക്കാണ് ഗ്രൗണ്ടുകൾ തുടങ്ങാനുള്ള അനുമതി നൽകിയത്

Update: 2024-11-14 02:35 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് ആധുനിക ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകള്‍ തുടങ്ങാന്‍ സ്വകാര്യ മേഖലക്ക് അനുമതി നൽകി ഗതാഗത വകുപ്പ്. ആദ്യ ഘട്ടത്തില്‍ 12 പേര്‍ക്കാണ് ഗ്രൗണ്ടുകള്‍ തുടങ്ങാനുള്ള അനുമതി നല്‍കിയത്. സ്വന്തം നിലയില്‍ ഗ്രൗണ്ട് ഒരുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ശ്രമിച്ചെങ്കിലും പൂര്‍ണമായും ഫലം കണ്ടിരുന്നില്ല.

ഡ്രൈവിങ് ടെസ്റ്റ് ആധുനികവത്കരിക്കാനായി എല്ലാ സജ്ജീകരണങ്ങളോടെയുമുള്ള ഗ്രൗണ്ടുകള്‍ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഗ്രൗണ്ടുകള്‍ തുടങ്ങാന്‍ ഡ്രൈവിങ് സ്കൂളുകാരുമായി ഗതാഗത മന്ത്രി കെ. ബി ഗണേഷ്കുമാര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ ഭീമമായ ചെലവും സര്‍ക്കാര്‍ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റിന് എന്തിന് തങ്ങള്‍ ഗ്രൗണ്ട് ഒരുക്കണമെന്നും ചൂണ്ടിക്കാട്ടി ഡ്രൈവിങ് സ്കൂളുകള്‍ പിന്തിരിയുകയും തുടർന്ന് മോട്ടോര്‍ വാഹന വകുപ്പ് സ്വന്തം നിലയില്‍ ഗ്രൗണ്ട് തുടങ്ങാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ശ്രമം പൂര്‍ണമായും ഫലം കണ്ടിരുന്നില്ല.

കയറ്റവും ഇറക്കവും റിവേഴ്സ് പാര്‍ക്കിങും ഉള്‍പ്പെടെയുള്ളതാണ് പരിഷ്ക്കരിച്ച ഗ്രൗണ്ടുകള്‍. രണ്ടര ഏക്കര്‍ സ്ഥലമാണ് ഇതിന് ആവശ്യമായുള്ളത്. ഇതോടെയാണ് സ്വകാര്യ മേഖലയെ തേടി എംവിഡി ഇറങ്ങിയത്. 12 പേരാണ് ആദ്യം അപേക്ഷ നൽകിയത്. ഇതില്‍ ഭൂരിഭാഗവും ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ കൂട്ടായ്മയാണ്. നിര്‍മാണം പുരോഗമിക്കുന്ന നിലയിൽ ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒ എന്നിവരോട് ഗ്രൗണ്ടുകള്‍ പരിശോധിക്കാന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കി.



Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News