പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ഹമീദ് ഫൈസിക്കും റഷീദ് ഫൈസിക്കുമെതിരെ പ്രതിഷേധം

പാണക്കാട് കുടുംബത്തെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിച്ചെന്നാണ് ആക്ഷേപമുയര്‍ന്നത്

Update: 2024-01-07 15:33 GMT
Editor : Shaheer | By : Web Desk

റഷീദ് ഫൈസി വെള്ളായിക്കോട്, ഹമീദ് ഫൈസി അമ്പലക്കടവ്

Advertising

മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ യുവനേതാക്കള്‍ക്കെതിരെ പ്രതിഷേധം. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് എന്നിവർക്കെതിരെയാണ് പ്രതിഷേധം. ജാമിഅ നൂരിയ്യ ജനറൽ ബോഡി യോഗത്തിലാണു സംഭവം.

പാണക്കാട് കുടുംബത്തെ ഇകഴ്ത്തിക്കാട്ടാൻ ഇരുവരും ശ്രമിച്ചെന്നാണു യോഗത്തില്‍ ആക്ഷേപമുയര്‍ന്നത്. ഇരുവർക്കുമെതിരെയുള്ള വികാരം സമസ്ത നേതൃത്വത്തെ ധരിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. ജാമിഅ സനദ്‍ദാന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന ജനറല്‍ ബോഡി യോഗത്തിലാണു നേതാക്കളുടെ പ്രതിഷേധമുയര്‍ന്നത്.

സമസ്തയിൽ ഷജറ എന്ന പേരിൽ പ്രവർത്തിക്കുന്ന അനൗദ്യോഗിക വിഭാഗത്തിന്റെ നേതാവായാണ് അബ്ദുൽ ഹമീദ് ഫൈസി വിലയിരുത്തപ്പെടുന്നത്. മുസ്‌ലിം ലീഗ് നേതൃത്വവുമായി അകലം പാലിക്കുന്ന വിഭാഗമാണിത്. വാഫി വിദ്യാഭ്യാസ സംവിധാനവുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷമാണ് ഈ സംഘം പരസ്യമായി സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്. 

ജാമിഅ സമ്മേളനത്തിൽനിന്ന് ഹമീദ് ഫൈസി, എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയവരെ ഒഴിവാക്കിയതു വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. മുസ്‍ലിം ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണ് ഹമീദ് ഫൈസി അടക്കമുള്ളവരെ വെട്ടിയതെന്ന് ആരോപണവുമായി സമസ്തയിലെ ഒരു വിഭാഗം രംഗത്തെത്തി. സ്ഥാപനത്തിൽനിന്ന് പഠിച്ചിറങ്ങിയ ചില പൂർവവിദ്യാർത്ഥികള്‍ ഹമീദ് ഫൈസിക്കു വേണ്ടി സമൂഹമാധ്യമങ്ങളിൽ ശബ്ദമുയർത്തുകയും ചെയ്തു. യു.എ.ഇ ഓസ്‌ഫോജന നാഷണൽ കമ്മിറ്റി, എസ്.കെ.എസ്.എസ്.എഫ് ദുബൈ കമ്മിറ്റികൾ പ്രതിഷേധം പരസ്യമാക്കുകയും ചെയ്തിരുന്നു.

Summary: Protest against SYS State Secretary Abdul Hameed Faizy Ambalakadav and SKSSF General Secretary Rasheed Faizy Vellayikode at Jamia Nooriya Arabiyya General Body meeting, Pattikkadu, Malappuram

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News