'മുല്ലപ്പള്ളിയെ പ്രസിഡണ്ടാക്കി കോൺഗ്രസിനെ അനുഗ്രഹിച്ച ആന്റണിക്കും കെസിക്കും നന്ദി'; കെപിസിസി ആസ്ഥാനത്ത് പ്രതിഷേധം

പ്രതിഷേധിച്ചത് തങ്ങളുടെ പ്രവർത്തകരല്ലെന്നാണ് യൂത്ത് കോൺഗ്രസ് പ്രതികരിച്ചത്

Update: 2021-05-06 08:38 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കെപിസിസി ആസ്ഥാനത്ത് പ്രവർത്തകരുടെ പ്രതിഷേധം. മുല്ലപ്പള്ളി രാമചന്ദ്രനും എ.കെ. ആന്റണിക്കും കെ.സി വേണുഗോപാലിനും എതിരെ ഫ്ളക്സുയര്‍ത്തിയാണ് പ്രതിഷേധം. മുല്ലപ്പള്ളിയെ പ്രസിഡന്റ് ആക്കി കോൺഗ്രസിനെ അനുഗ്രഹിച്ച എ.കെ. ആന്റണിക്കും കെ.സി. വേണുഗോപാലിനും നന്ദി എന്നാണ് ഫ്ളക്സില്‍ എഴുതിയിട്ടുള്ളത്. 

അതേസമയം, ഇന്ദിരാഭവന് മുമ്പില്‍ പ്രതിഷേധിച്ചത് തങ്ങളുടെ പ്രവർത്തകരല്ലെന്നാണ് യൂത്ത് കോൺഗ്രസ് പ്രതികരിച്ചത്. സംഭവം അന്വേഷിക്കുമെന്നും നേതൃത്വം വ്യക്തമാക്കി. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ തന്നെ അപമാനിച്ച് പുറത്താക്കാൻ നീക്കം നടക്കുന്നുവെന്ന് നേരത്തെ മുല്ലപ്പള്ളി ആരോപിച്ചിരുന്നു.

ഇട്ടെറിഞ്ഞ് പോയെന്നുള്ള വിമർശനം ആഗ്രഹിക്കുന്നില്ല. ഹൈക്കമാൻഡ് പറഞ്ഞാൽ രാജിവച്ചൊഴിയും. തന്റെ നിലപാട് ഹൈക്കമാൻഡിനെയും സംസ്ഥാനത്തെ മുതിർന്ന നേതാക്കളെയും അറിയിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ തനിക്കാരും ക്രഡിറ്റ് നൽകിയിട്ടില്ല. ഇപ്പോഴത്തെ തോൽവിയിൽ എല്ലാ നേതാക്കൾക്കും കൂട്ടുത്തരവാദിത്തമുണ്ട്- മുല്ലപ്പള്ളി വ്യക്തമാക്കി. 

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News