പരീക്ഷയ്ക്ക് മുൻപേ എൽഡി ക്ലാർക്ക് ചോദ്യപേപ്പർ വെബ്‌സൈറ്റിൽ; ചോർന്നിട്ടില്ലെന്ന് പിഎസ്‌സി

ഗൂഗിൾ ടൈംസ്റ്റാമ്പിന്റെ പ്രശ്‌നമാണ് തിയതി തെറ്റായി കാണിക്കുന്നതെന്ന് പിഎസ്‌സി വിശദീകരണം

Update: 2024-10-06 09:58 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: പരീക്ഷയ്ക്ക് മുമ്പേ പിഎസ്‌സി ചോദ്യപേപ്പർ വെബ്‌സൈറ്റിലെന്ന് പരാതി. വയനാട്, എറണാകുളം ജില്ലകളിലേക്കുള്ള എൽഡി ക്ലാർക്ക് ചോദ്യപേപ്പർ ആണ് സൈറ്റിൽ പ്രത്യക്ഷപ്പെട്ടതെന്ന് ഉദ്യോഗാർഥികൾ പരാതി ഉയർത്തുന്നത്. ഒരു ദിവസം മുൻപ് തന്നെ ചോദ്യപേപ്പർ അപ്ലോഡ് ചെയ്തതായാണു വിവരം. എന്നാൽ, ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് പിഎസ്‌സി വ്യക്തമാക്കി. ഗൂഗിൾ ടൈംസ്റ്റാമ്പിന്റെ പ്രശ്‌നമാണ് തിയതി തെറ്റായി കാണിക്കുന്നതെന്നും വിശദീകരണമുണ്ട്.

ഗൂഗിൾ ടൈംസ്റ്റാമ്പിന്റെ പ്രശ്‌നമാണു സംശയത്തിനിടയാക്കുന്നതെന്നാണ് പിഎസ്‌സി പറയുന്നത്. ഇക്കാര്യം ഗൂഗിൾ തന്നെ മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാരണത്താലാണ് ചോദ്യപേപ്പർ പ്രസിദ്ധീകരിച്ച യഥാർഥ സമയത്തിൽ മാറ്റം സംഭവിച്ചതെന്നും വിഷയം ഗൂഗിളിന്റെ ശ്രദ്ധയിൽപെടുത്തിയെന്നും പിഎസ്‌സി അറിയിച്ചു.

ഗൂഗിളിൽ സെർച്ച് ചെയ്താൽ തന്നെ ടൈംസ്റ്റാമ്പിൽ ഇത്തരത്തിൽ കൃത്യതയില്ലാതെ വരാമെന്ന കാര്യം ആർക്കും ലഭ്യമാണ്. അത്തരം പരിശോധന പോലും നടത്താതെയും വസ്തുതകൾ അന്വേഷിക്കാതെയും ചോദ്യപേപ്പർ ചോർന്നെന്നു വാർത്ത നൽകിയത് അതീവ ഗൗരവമായാണ് കമ്മീഷൻ കാണുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിശോധിക്കുമെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.

Summary: Candidates complains that the LD Clerk question paper for Wayanad and Ernakulam districts appeared on the PSC website before the exam.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News