പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസം എക്‌സിറ്റ് പോളുകൾ നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ
വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പുള്ള സമയത്ത് ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വോട്ടെടുപ്പോ മറ്റേതെങ്കിലും വോട്ടെടുപ്പ് സർവേയോ പ്രദർശിപ്പിക്കുന്നതും ജനപ്രാതിനിധ്യനിയമത്തിലെ 126(1)(ബി) വകുപ്പ് പ്രകാരം തെരഞ്ഞെടുപ്പു കമ്മിഷൻ വിലക്കിയിട്ടുണ്ട്
Update: 2023-09-01 18:47 GMT
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ദിവസം ഏതെങ്കിലും തരത്തിലുള്ള എക്‌സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കുന്നത് നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബർ അഞ്ചിന് രാവിലെ ഏഴുമണി മുതൽ വൈകിട്ട് ഏഴുമണി വരെ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലോ മറ്റേതെങ്കിലും രീതിയിലോ എക്‌സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കുന്നത് വിലക്കിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനം.
വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പുള്ള സമയത്ത് ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വോട്ടെടുപ്പോ മറ്റേതെങ്കിലും വോട്ടെടുപ്പ് സർവേയോ പ്രദർശിപ്പിക്കുന്നതും ജനപ്രാതിനിധ്യനിയമത്തിലെ 126(1)(ബി) വകുപ്പു പ്രകാരം തെരഞ്ഞെടുപ്പു കമ്മിഷൻ വിലക്കിയിട്ടുണ്ട്.