ക്യു കൗൻ ഖുർആൻ സമ്മേളനം പാറപ്പള്ളിയിൽ
ഖുർആനിലെ മാനവിക നിലപാടുകൾ, ശാസ്ത്ര യാഥാർഥ്യങ്ങളും സാമ്പത്തിക നിർദേശങ്ങളും, ജീവിത ശൈലികൾ തുടങ്ങി വ്യത്യസ്ത വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.
കൊയിലാണ്ടി: ക്യു കൗൻ ഖുർആൻ സമ്മേളനം ഓഗസ്റ്റ് 24, 25 തിയതികളിൽ കോഴിക്കോട് പാറപ്പള്ളി മർകസിൽ നടക്കും. 'മാനവരാശിക്ക് സമഗ്ര വഴികാട്ടി' എന്ന ശീർഷകത്തിൽ ആഗസ്റ്റ് 10ന് തുടങ്ങിയ ക്യു കൗൻ ഖുർആൻ കാമ്പയിനിന്റെ ഭാഗമായാണ് ഖുർആൻ സമ്മേളനം സംഘടിപ്പിക്കുന്നത്. കേരളത്തിലെ വിവിധ ക്യാമ്പസുകളിൽ നിന്നുള്ള ഇരുനൂറോളം വിദ്യാർഥികൾ പങ്കെടുക്കുന്ന സമ്മേളനം 24ന് കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, സി. മുഹമ്മദ് ഫൈസി തുടങ്ങിയവർ സംബന്ധിക്കും. രണ്ടു ദിവസങ്ങളിലായി 13 സെഷനുകളിൽ ഖുർആൻ അടിസ്ഥാനമാക്കി ചർച്ചകൾ നടക്കും.
ഖുർആനിലെ മാനവിക നിലപാടുകൾ, ശാസ്ത്ര യാഥാർഥ്യങ്ങളും സാമ്പത്തിക നിർദേശങ്ങളും, ജീവിത ശൈലികൾ തുടങ്ങി വ്യത്യസ്ത വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. 25ന് വെള്ളിയാഴ്ച വൈകിട്ട് സമാപന സംഗമം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഖുർആൻ പ്രഭാഷകൻ ഹാഫിസ് മസ്ഊദ് സഖാഫി ഗൂഡല്ലൂർ പ്രഭാഷണം നടത്തും. ക്യാമ്പയിനിന്റെ ഭാഗമായി ഖുർആൻ ഫെസ്റ്റ്, ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ക്യു സമ്മിറ്റ്, എക്‌സ്‌പോ, മത്സ്യത്തൊഴിലാളി സംഗമം എന്നിവ കഴിഞ്ഞ ദിവസം പാറപ്പള്ളിയിൽ നടന്നു. കാരന്തൂർ മർകസിനു കീഴിൽ പാറപ്പള്ളിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ മർകസ് മാലിക് ദീനാറിലെ വിദ്യാർഥി യൂണിയൻ അന്നബഅ് ആണ് ക്യൂ കൗൻ ഖുർആൻ കാമ്പയിൻ സംഘടിപ്പിക്കുന്നത്.