Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊല്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബിൻറെ മുൻകൂർ ജാമ്യഹരജി കോടതി ഇന്ന് പരിഗണിക്കും. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഷുഹൈബിനെതിരെ കേസ് എടുത്തിരിക്കുന്നത്.
ക്രിമിനൽ ഗൂഢാലോചന സംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ സമർപിക്കും. ഷുഹൈബ് ചോദ്യപേപ്പർ ചോർത്തിയിട്ടില്ലെന്നും സാധ്യതയുള്ള ചോദ്യങ്ങൾ കുട്ടികൾക്ക് പറഞ്ഞ് നൽകുക മാത്രാമാണ് ചെയ്തത് എന്നുമാണ് ഷുഹൈബിൻറെ അഭിഭാഷകരുടെ വാദം.