ചോദ്യപ്പേപ്പർ ചോർച്ച; തിരിച്ചടിയായി വിദ്യാഭ്യാസ വകുപ്പിന്‍റെ അലംഭാവം

എല്ലാം വകുപ്പ് തലത്തില്‍ തീര്‍ക്കാനായിരുന്നു താല്‍പര്യമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകള്‍ തന്നെ തെളിയിക്കുന്നു

Update: 2024-12-17 01:45 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലേക്ക് നയിച്ചതിന് മുന്‍കാലങ്ങളിലെ ചോര്‍ച്ചകളോട്  വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച അലംഭാവവും കാരണമായി. ഓണപ്പരീക്ഷാ കാലത്തും ചോദ്യ പേപ്പര്‍ ചോര്‍ച്ചയെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ പൊലീസ് അന്വേഷണത്തിലേക്ക് എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല. എല്ലാം വകുപ്പ് തലത്തില്‍ തീര്‍ക്കാനായിരുന്നു താല്‍പര്യമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകള്‍ തന്നെ തെളിയിക്കുന്നു.

ഓണപ്പരീക്ഷാ കാലത്തെ ചോര്‍ച്ചയില്‍ പൊലീസ് അന്വേഷണം നടത്താതിനെ കുറിച്ചുള്ള ചോദ്യത്തിന് വിദ്യാഭ്യാസമന്ത്രി നല്‍കിയ മറുപടിയാണിത്. ഇതൊന്നും പെരിപ്പിച്ച് കാണിക്കരുതെന്ന വാചകത്തിലൂടെ വകുപ്പിന്‍റെ സമീപനം വ്യക്തമാണ്. പൊതു പരീക്ഷ അല്ലാത്തതിനാല്‍ വലിയ നടപടികളിലേക്ക് പോകാന്‍ വകുപ്പിന് അന്നും താല്‍പര്യമില്ലായിരുന്നു.

ഇത്തവണ യുട്യൂബ് ചാനലിലേക്ക് വിവരങ്ങള്‍ റിട്ട. അധ്യാപകന്‍ വഴിയാണ് എത്തിയതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് സമ്മതിക്കുന്നുണ്ട്. അങ്ങനെ എങ്കില്‍ റിട്ട. അധ്യാപകനിലേക്ക് ചോര്‍ന്ന വഴി കണ്ടെത്തുകയാണ് ഇനി വേണ്ടത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News