കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ഇന്നും മഴ; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്

Update: 2023-07-27 00:46 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്നും മഴ തുടരും. മലപ്പുറം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് മഴ മുന്നയിപ്പുള്ളത്. ഈ ജില്ലകളിൽ യെലോ അലർട്ടാണ്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്.

വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് വടക്കൻ ആന്ധ്രാപ്രദേശ് - തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം തെക്കൻ കൊങ്കൺ തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിന്നിരുന്ന തീരദേശ ന്യൂനമർദ്ദപാത്തി ദുർബലമായി.

മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നാണ് നിർദ്ദേശം. അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമാണ്. ഉത്തർപ്രദേശിലെ ഹിണ്ടൻ നദിയിൽ ജലനിരപ്പ് ഉയർന്നതിന് പിന്നാലെ ഗ്രേറ്റർ നോയ്ഡ , നോയ്ഡ എന്നിവിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നോയ്ഡയിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന യാഡിൽ വെള്ളം കയറി നൂറുകണക്കിന് വാഹനങ്ങൾ വെള്ളത്തിനടിയിലായി.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News