ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകനെതിരെ ബലാത്സംഗക്കേസ്

അഡ്വ. പി.ജി മനുവിനെതിരെയാണ് ചോറ്റാനിക്കര പൊലീസിന്റെ നടപടി

Update: 2023-11-30 00:59 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകനെതിരെ ബലാത്സംഗത്തിന് കേസ്. അഡ്വ. പി.ജി മനുവിനെതിരെയാണ് ചോറ്റാനിക്കര പൊലീസിന്റെ നടപടി. കേസിനെകുറിച്ച് സംസാരിക്കാനെത്തിയപ്പോൾ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

2018ൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ ഇരയാണു പരാതിക്കാരി. കേസുമായി ബന്ധപ്പെട്ട നിയമസഹായം പ്രതി സഹായം ചെയ്‌തെന്നാണു പരാതിയിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനെന്നു പറഞ്ഞ് കടവന്ത്രയിലെ ഓഫിസിൽ വിളിച്ചുവരുത്തി പലതവണ പീഡിപ്പിച്ചെന്നു പരാതിയിൽ പറയുന്നു.

Full View

റൂറൽ എസ്.പിക്കാണ് ആദ്യം പരാതി നൽകിയത്. പിന്നീട് ചോറ്റാനിക്കര പൊലീസിന് കൈമാറുകയായിരുന്നു. പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഐ.പി.സി 354, 376, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് മനുവിനെതിരെ കേസെടുത്തത്.

Summary: A case of rape was registered against the government pleader in the Kerala High Court

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News