കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; പ്രതി നൗഫൽ കുറ്റക്കാരൻ

2020 സെപ്തംബർ അഞ്ചിനാണ് ആറന്മുളയിലെ മൈതാനത്ത് വെച്ച് ആംബുലൻസിൽ പീഡിപ്പിച്ചത്

Update: 2025-04-10 10:08 GMT
Editor : Jaisy Thomas | By : Web Desk

പത്തനംതിട്ട: പത്തനംതിട്ടയിൽ കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതി നൗഫൽ കുറ്റക്കാരനെന്ന് കോടതി . 2020 സെപ്തംബർ അഞ്ചിനാണ് ആറന്മുളയിലെ മൈതാനത്ത് വെച്ച് ആംബുലൻസിൽ പീഡിപ്പിച്ചത്. കോവിഡ് സെന്‍ററിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പീഡനം. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി.

സംഭവദിവസം രാത്രി 108 ആംബുലൻസിന്‍റെ ഡ്രൈവർ കായംകുളം സ്വദേശി  നൗഫൽ കോവിഡ് പോസിറ്റീവായ പത്തൊൻപതുകാരിയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആംബുലൻസ് വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചെന്നാണു കേസ്. പീഡിപ്പിച്ച ശേഷം പ്രതി നൗഫൽ ആംബുലൻസ് ഓടിക്കുന്നതിനിടെ ക്ഷമാപണം നടത്തുന്നത് അതിജീവിത മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയിരുന്നു.


Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News