ഇ പോസ് വീണ്ടും പണിമുടക്കി, റേഷൻ മുടങ്ങി; പരിഹാരം തേടി വിതരണക്കാർ
കഴിഞ്ഞ എട്ട് മാസത്തോളമായി സമാന പ്രശ്നം നേരിടുന്നുണ്ട്. റേഷൻ വിതരണം കൃത്യമായി നടത്താൻ കഴിയുന്നില്ലെന്ന് റേഷൻ വിതരണക്കാരും നിരന്തരം പരാതി ഉന്നയിച്ചിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം തടസ്സപ്പെട്ടു . ഇ പോസ് മെഷീൻ തകരാറിലായതാണ് കാരണം. രാവിലെ മുതൽ റേഷൻ നൽകാനാകുന്നില്ലെന്ന് വ്യാപാരികൾ പറഞ്ഞു. സാങ്കേതിക പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ എട്ട് മാസത്തോളമായി സമാന പ്രശ്നം നേരിടുന്നുണ്ട്. റേഷൻ വിതരണം കൃത്യമായി നടത്താൻ കഴിയുന്നില്ലെന്ന് റേഷൻ വിതരണക്കാരും നിരന്തരം പരാതി ഉന്നയിച്ചിരുന്നു. നെറ്റ്‌വർക്കിലുണ്ടായ തകരാറാണ് ഇന്നത്തെ പ്രശ്‌നത്തിന് കാരണം. ഇത് ഉടൻ തന്നെ പരിഹരിച്ചെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെങ്കിലും പല സ്ഥലങ്ങളിലും റേഷൻ വിതരണം സാധാരണ നിലയിലായിട്ടില്ല.
റേഷൻ വാങ്ങാനെത്തുന്നവരുടെ ഒടിപിയുമായി ബന്ധപ്പെട്ടുള്ള ആർആറിലെ വിവരങ്ങൾ ഇ പോസിലൂടെ നൽകാൻ കഴിയാത്ത അവസ്ഥ ഇന്നലെയുണ്ടായിരുന്നു. ഇ പോസ് വരുന്നതിന് മുൻപുള്ള ഷിഫ്റ്റ് സംവിധാനം പുനഃസ്ഥാപിക്കണമെന്നാണ് നിലവിൽ റേഷൻ വിതരണക്കാർ ആവശ്യപ്പെടുന്നത്.