കെ.സുധാകരനുമായി ചർച്ചക്ക് തയ്യാര്‍; നിലപാട് മയപെടുത്തി എ.വി ഗോപിനാഥ്
കോൺഗ്രസിൽ നിന്നും രാജിവെച്ച എ.വി ഗോപി നാഥ് നിലപാട് മയപെടുത്തി. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ചർച്ചക്ക് ക്ഷണിച്ചാണ് താൻ അതിന് തയ്യറാണെന്ന് ഗോപി നാഥ് പറഞ്ഞു. മീഡിയവൺ സ്പെഷ്യൽ എഡിഷനിലാണ് ഗോപിനാഥിന്റെ പ്രതികരണം.
കോൺഗ്രസിൽ നിന്നും രാജിവെച്ച എ.വി ഗോപി നാഥ് നിലപാട് മയപെടുത്തി. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ചർച്ചക്ക് ക്ഷണിച്ചാണ് താൻ അതിന് തയ്യറാണെന്ന് ഗോപി നാഥ് പറഞ്ഞു. മീഡിയവൺ സ്പെഷ്യൽ എഡിഷനിലാണ് ഗോപിനാഥിന്റെ പ്രതികരണം. അതേസമയം ഗോപിനാഥ് കോൺഗ്രസ് വിട്ട നടപടിയെ സി.പി.എം പാലക്കാട് ജില്ല കമ്മറ്റി സ്വാഗതം ചെയ്തു
കോൺഗ്രസിന്റെ ഒരു സ്ഥാനവും തനിക്ക് ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചാണ് എ.വി ഗോപിനാഥ് രാജിവെച്ചത്. എന്നാൽ രാത്രിയോടെ നിലപാട് മയപെടുത്തി. കെ. സുധാകരൻ താൻ മനസിൽ പ്രതിഷ്ഠിച്ച നേതാവാണെന്നും അദ്ദേഹം ക്ഷണിച്ചാൽ എവിടെയും ചർച്ചക്ക് തയ്യറാണെന്നും സ്പെഷ്യൽ എഡിഷനിൽ എ.വി ഗോപിനാഥ് പറഞ്ഞു.
പരസ്യ പ്രതികരണവുമായി വന്ന നേതാക്കൾക്കെതിരെ ഉടൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അച്ചടക്ക നടപടി എടുത്തെങ്കിലും പാർട്ടിയിൽ നിന്നും രാജിവെച്ച ഗോപിനാഥിനെ കൈവിടില്ലെന്നാണ് സുധാകരൻ പ്രതികരിച്ചത്. നല്ല ജനപിന്തുണ ഉള്ള നേതാവായതിനാൽ പാലക്കാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും എ.വി ഗോപിനാഥിനെ തള്ളി പറയാൻ തയ്യാറായില്ല. കോൺഗ്രസ് വിട്ട എ.വി ഗോപിനാഥിന്റെ നിലപാടിനെ പിന്തുണച്ച് സി.പി.എം പാലക്കാട് ജില്ല കമ്മറ്റി രംഗത്തെത്തി. മത നിരപേക്ഷ നിലപാട് സംരക്ഷിക്കുന്ന തീരുമാനം ഗോപിനാഥ് സ്വീകരിക്കുമെന്ന് പ്രതീഷിക്കുന്നതായും സി.പി.എം ജില്ല കമ്മറ്റി ഫെയ്ബുക്കിൽ കുറിച്ചു.