'മുഖ്യമന്ത്രിക്ക് നാളെ മറുപടി, ബി.ജെ.പിയുമായി സഹകരിക്കുന്നതില്‍ തെറ്റില്ല': പി.സി ജോർജ്
തൃക്കാക്കരയിൽ പറയാൻ ഉള്ളത് പറയും, നിയമം ലംഘിക്കില്ല
Update: 2022-05-28 04:03 GMT
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടി നാളെ പറയുമെന്ന് പി.സി ജോർജ്.' തൃക്കാക്കരയിൽ പറയാൻ ഉള്ളത് പറയും, നിയമം ലംഘിക്കില്ല. കുശുമ്പ് കൊണ്ടാണ് മുഖ്യമന്ത്രി ജയിലിലേക്ക് അയച്ചത്. ബി.ജെ.പി ക്രിസ്താനികളെ വേട്ടയാടിയ പാർട്ടി ആണെന്ന് അഭിപ്രായമില്ല.അതുകൊണ്ട് തന്നെ സഹകരിക്കുന്നതിൽ തെറ്റില്ലെന്നും ഒരു മതത്തെയും വിമർശിക്കാൻ താനില്ലെന്നും പി.സി ജോർജ് പറഞ്ഞു.
പൂജപ്പുര ജയിലിനെതിരെയും ജോർജ് വിമർശനം ഉന്നയിച്ചു. 'ജയിലിൽ ഉപദേശക സമിതി ചേരുന്നില്ലെന്നും അതിനാലാണ് ജയിലിൽ ഉള്ളവരെ പുറത്തു വിടാൻ ഗവർണർ അനുവാദം നൽകാതിരുന്നത്. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇതിൽ ഇടപെടാൻ അനുവാദമില്ല. ജയിൽ സമിതി ചേരണം.രോഗികൾ ജയിലിൽ ബുദ്ധിമുട്ടുന്നു ഇവരെ അവസാന കാലത്തു കുടുംബതിനൊപ്പം വിടണമെന്നും' ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.