ജാതി വിവേചനം; അധ്യാപകനെ പുറത്താക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഗവേഷക

അധ്യാപകനെ മാറ്റാത്തതിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു സർവകലാശാലയോട് വിശദീകരണം തേടിയിരുന്നു.

Update: 2021-11-06 05:49 GMT
Editor : abs | By : Web Desk
Advertising

എംജി സർവകാലാശാലയിൽ ജാതി വിവേചനം നേരിട്ടെന്ന പരാതിയിൽ ഉറച്ച് ഗവേഷക ദീപ പി മോഹൻ. ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കിയ ഉത്തരവ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ല. സർവകലാശാലയുടെ റിപ്പോർട്ട് കിട്ടിയാൽ നടപടി സ്വീകരിക്കുമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണത്തിൽ സന്തോഷമുണ്ടെന്നും ദീപ പറഞ്ഞു.

ഉറപ്പുകൾ മാത്രം പോര ഗവേഷണ സ്ഥാപനത്തിൽ നിന്ന് നന്ദകുമാർ കളരിക്കലിനെ പുറത്താക്കുന്നതുവരെ സമരം ചെയ്യും. സ്റ്റാട്യൂട്ടിന് വിരുദ്ധമായി നന്ദകുമാറും വിസി സാബു തോമസും പലതും ചെയ്തിട്ടുണ്ട്. ഇത് പുറത്ത് വരുമെന്ന് ഭയന്നാണ് നന്ദകുമാറിനെ മാറ്റാൻ സാബു തോമസ് തയ്യാറാകാത്തത്. ഇത് സംബന്ധിച്ച തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നും മന്ത്രിക്ക്  ഇത് കൈമാറാൻ തയ്യാറാണെന്നും ദീപ പറഞ്ഞു.

അധ്യാപകനെ മാറ്റി നിർത്താൻ തടസമെന്തെന്ന് സർവകലാശാലയോട് വിശദീകരിക്കാൻ നിർദേശം നൽകിയെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഫേസ്ബുക്കിൽ കുറിച്ചു. വിദ്യാർഥിനിയുടെ ആരോഗ്യനിലയിൽ സർക്കാരിന് ഉത്കണ്ഠയുണ്ട്. വ്യക്തിപരമായും ആകുലതയുണ്ട്.വിദ്യാർത്ഥിനിയ്ക്ക് നീതി ഉറപ്പാക്കാൻ വേണ്ടത് സർവ്വകലാശാലയുടെ വിശദീകരണം കിട്ടിയയുടനെ ചെയ്യും. ആരോപണവിധേയനായ അദ്ധ്യാപകനെ മാറ്റിനിർത്തുന്ന കാര്യത്തിൽ സർവ്വകലാശാലയുടെ തീരുമാനം ഇനിയും നീളുന്ന നില വന്നാൽ, അധ്യാപകനോട് മാറിനിൽക്കാൻ ആവശ്യപ്പെടാൻ സർവ്വകലാശാലാ അധികൃതർക്ക് നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.

Full View

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News