വല്യുപ്പാന്റെ ഫോട്ടോ കണ്ടപ്പോൾ ഭയങ്കര സന്തോഷവും സങ്കടവും തോന്നി, വാരിയംകുന്നന്റെ പേരക്കുട്ടി ഹാജറ

ഇതു രണ്ടാം തവണയാണ് കുഞ്ഞഹമ്മദ് ഹാജിയുടെ പരമ്പരയിൽ പെട്ട ഹാജറ മലപ്പുറത്തെത്തുന്നത്.

Update: 2021-10-29 09:51 GMT
Editor : Nidhin | By : Web Desk
Advertising

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർഥ ചിത്രമടങ്ങിയ പുസ്തകപ്രകാശനം ഇന്ന് മലപ്പുറത്ത് നടക്കും. ഒരുപാട് അന്വേഷണം നടത്തിയതിന് ശേഷമാണ് വാരിയംകുന്നന്റെ യഥാർത്ഥ ചിത്രം ലഭിച്ചതെന്ന് പുസ്തകത്തിന്റെ രചയിതാവ് റമീസ് മുഹമ്മദ്. ബ്രിട്ടണിൽ നിന്ന് ചിത്രം വിട്ടുകിട്ടില്ല എന്ന ഉറപ്പായതോടെയാണ് ഫ്രഞ്ച് മാഗസിനിൽ നിന്ന് ചിത്രം ലഭിച്ചത്. പിന്നീട് വിദഗ്ധരുമായി ചർച്ച ചെയ്താണ് അത് വാരിയംകുന്നന്റെ ചിത്രമാണ് എന്ന നിഗമനത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലബാർ സമരം കൃത്യമായ ആസൂത്രണത്തോടെയാണ് ഉണ്ടായതെന്നാണ് തന്റെ കണ്ടെത്തലെന്നും റമീസ് പറഞ്ഞു. കോയമ്പത്തൂരിൽ നിന്നാണ് വാരിയംകുന്നം കുഞ്ഞഹമ്മദ് ഹാജിയുടെ ബന്ധുക്കളെ കണ്ടെത്തിയത്. അവർ തന്നെ ഈ പുസ്തകം പ്രകാശനം ചെയ്യണമെന്നത് തന്റെ ഒരു നിർബന്ധമായിരുന്നു.

വല്യുപ്പാന്റെ ചിത്രം കണ്ടപ്പോൾ സന്തോഷത്തക്കാളേറെ സങ്കടമാണുണ്ടായത്. വല്യുപ്പാനെ കാണാൻ പറ്റിയത് തന്നെ തന്റെ ഭാഗ്യമാണെന്നാണ് കരുതുന്നതെന്ന് പുസ്തകം പ്രകാശനം ചെയ്യാനായി മലപ്പുറത്തെത്തിയ വാരിയംകുന്നന്റെ പേരമകൾ ഹാജറ പറഞ്ഞു. ഇതു രണ്ടാം തവണയാണ് കുഞ്ഞഹമ്മദ് ഹാജിയുടെ പരമ്പരയിൽ പെട്ട ഹാജറ മലപ്പുറത്തെത്തുന്നത്. വാരിയംകുന്നൻറെ ചരിത്രം മുത്തച്ഛൻ പറഞ്ഞറിയാമെന്നു ഹാജറ പറയുന്നു.

പുസ്തകം വരുന്നതിൽ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ന് വൈകുന്നേരം നാലുമണിക്കാണ് സുൽത്താൻ വാരിയംകുന്നൻ' എന്ന പുസ്തകം പ്രകാശനം ചെയ്യുന്നത്. ഓൺലൈൻ ബുക്കിങ്ങിൽ വലിയ സ്വീകാര്യതയാണ് പുസ്തകത്തിന് ലഭിച്ചത്. 

Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News