കൊച്ചിയിൽ ലൈസൻസില്ലാത്ത വഴിയോര കച്ചവടത്തിന് നിയന്ത്രണം
പുനരധിവാസത്തിന് അപേക്ഷകൾ ലഭിച്ചാൽ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് കോടതി
Update: 2021-11-17 06:03 GMT
ഡിസംബർ ഒന്ന് മുതൽ കൊച്ചിയിൽ ലൈസൻസില്ലാത്ത വഴിയോര കച്ചവടം ഹൈക്കോടതി വിലക്കി. പുനരധിവാസം സംബന്ധിച്ച 2014ലെ നിയമം കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഉടൻ നടപ്പാക്കണമെന്നും നവംബർ 30 നകം അർഹരായവർക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും വിതരണം ചെയ്യണമെന്നും കോടതി നിർദേശിച്ചു. 876 പേരിൽ 700 പേർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തിട്ടുണ്ടെന്ന് കോർപറേഷൻ കോടതിയെ അറിയിച്ചു.
കോടതി ഉത്തരവ് നടപ്പാക്കാൻ കലക്ടറെയും പൊലിസ് കമ്മീഷണറേയും സ്വമേധയാ കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. പുനരധിവാസത്തിന് അപേക്ഷകൾ ലഭിച്ചാൽ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു.