ഉയിരെടുത്ത ഉരുൾ: മരിച്ചവരുടെ എണ്ണം 369

200ലധികം പേർ ഇപ്പോഴും കാണാമറയത്ത്

Update: 2024-08-04 05:23 GMT
Advertising

മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 369 ആയി ഉയർന്നു. ഇന്ന് നടത്തിയ തിരച്ചിലിൽ മുണ്ടേരി ഉൾവനത്തിൽ നിന്ന് 2 മൃതശരീര ഭാഗങ്ങളും ഒരു ആന്തരിക അവയവും ലഭിച്ചു. ഇതോടെയാണ് മരണസംഖ്യ വീണ്ടും ഉയർന്നത്. ഇനിയും 200ലധികം പേർ കാണാമറയത്താണ്. ഇവർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രദേശവാസികൾ നൽകുന്ന കണക്കനുസരിച്ചാണെങ്കിൽ 400 പേരെ ഇനിയും കണ്ടെത്താനുണ്ട്.

ദുരന്തത്തിൽ കാണാതായവർക്കായി ചാലിയാറിലും ഉൾവനത്തിലുമായി സമാന്തര തിരച്ചിലാണ് നടക്കുന്നത്.  പോത്തുകൽ, മുണ്ടേരി ഭാ​ഗങ്ങളിലായി ആയിരകണക്കിനാളുകളെ അണിനിരത്തി നിർണായക തിരച്ചിലാണ് ആരംഭിച്ചത്. പൊലീസ്, വനംവകുപ്പ്, ആരോ​ഗ്യപ്രവർത്തകർ, പോത്തുകൽ പഞ്ചായത്ത് അധികൃതർ, സന്നദ്ധപ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവരുടെ നേത‍ൃത്വത്തിൽ രണ്ടുസംഘമായാണ് തിരച്ചിൽ നടക്കുക. ഒരോ ടീമിലും സി.ഐ റാങ്കിലുള്ള പൊലീസുകാർ നേതൃത്വം നൽകാനുണ്ടാകും.

തിരച്ചിലിൽ പങ്കെടുക്കാൻ കൂടുതൽ ഫയർഫോഴ്സ് അംഗങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്നുള്ള മൂന്നാമത്തെ ബാച്ചാണ് ഇന്ന് യാത്രതിരിച്ചത്. 30 പേരാണ് സംഘത്തിലുള്ളത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News