മുട്ടിൽ വനംകൊള്ള: പ്രതികൾക്കായി റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ജയതിലക് ഇടപെട്ടതിന്‍റെ രേഖകള്‍ പുറത്ത്

മരം പുറത്തേക്ക് കടത്താന്‍ പാസ് അനുവദിച്ചില്ലെന്ന ആന്‍റോ അഗസ്റ്റിന്‍റെ പരാതിയില്‍ അദീല അബ്ദുല്ലയോട് അടിയന്തര വിശദീകരണം തേടി

Update: 2021-06-15 02:40 GMT
Advertising

മുട്ടില്‍ വനംകൊള്ളക്കേസിലെ പ്രധാന പ്രതികള്‍ക്ക് വേണ്ടി റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക് ഇടപെട്ടതിന്റെ രേഖകള്‍ പുറത്ത്. മരം പുറത്തേക്ക് കടത്താന്‍ വയനാട് ജില്ലാ കലക്ടര്‍ പാസ് അനുവദിച്ചില്ലെന്ന ആന്‍റോ അഗസ്റ്റിന്‍റെ പരാതിയില്‍ അദീല അബ്ദുല്ലയോട് അടിയന്തര വിശദീകരണം തേടി. രേഖകള്‍ മീഡിയവണിന് ലഭിച്ചു.

ജനുവരി പതിനാറാം തിയ്യതിയാണ് വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ലക്കെതിരെ മുട്ടില്‍മരംകൊള്ളയിലെ പ്രധാന പ്രതി ആന്‍റോ അഗസ്റ്റിന്‍ റവന്യൂ സെക്രട്ടറിക്ക് പരാതി നല്‍കുന്നത്. മുറിച്ചിട്ട മരം കൊണ്ടുപോകുന്നതിന് മേപ്പാടി ഫോറസ്റ്റ് ഓഫീസര്‍ പാസ് നല്‍കുന്നില്ലെന്നും കലക്ടര്‍ക്ക് പരാതി നല്‍കിയിട്ട് മറുപടിപോലും തന്നില്ലെന്നുമായിരുന്നു പരാതിയുടെ ചുരുക്കം. ഇത് കിട്ടിയ ഉടന്‍ തന്നെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കലക്ടറോട് വിശദീകരണം ചോദിച്ചു.

പട്ടയ ഭൂമിയിൽ നിന്നാണോ മരം മുറിച്ചത്, മരങ്ങൾ സ്വന്തമായി നട്ടതാണോ എന്നായിരുന്നു ചോദ്യം. നിയമ പ്രകാരമല്ലാത്ത മരംമുറിയാണ് നടന്നതെന്ന മറുപടിയാണ് ജില്ലാ കലക്ടര്‍ നല്‍കിയതെന്നാണ് സൂചന.

Full View

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News