നിയമം പാലിക്കാതെ ട്വന്റി ട്വന്റി; കിഴക്കമ്പലത്ത് റോഡുകള്‍ നിര്‍മിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ച്

കിഴക്കമ്പലം ബസ്റ്റാന്റ് വണ്‍വേ റോഡ് പുനരുദ്ധാരണം നടപ്പിലാക്കിയതും കരാറിന് വിരുദ്ധമായാണെന്നാണ് റിപ്പോര്‍ട്ട്

Update: 2021-08-03 10:12 GMT

കിഴക്കമ്പലത്ത് ട്വന്റി ട്വന്റിയുടെ നേതൃത്വത്തില്‍ നടന്ന റോഡുകളുടെ നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേടുകളെന്ന് റിപ്പോര്‍ട്ട്. അസിസ്റ്റന്റ് എഞ്ചിനീയറുടെയോ ഓവര്‍സിയറുടെയോ മേല്‍നോട്ടം ഇല്ലാതെയാണ് റോഡുകള്‍ പണി പൂര്‍ത്തിയാക്കിയത്. മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കരാര്‍ തുക തദ്ദേശസ്വയംഭരണ വകുപ്പ് തടഞ്ഞ് വെച്ചിരിക്കുകയാണ്.

ട്വന്റി - ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിലെ അഞ്ച് ബിഎംബിസി റോഡുകളുടെ നിര്‍മാണത്തില്‍ കരാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് തദ്ദേശസ്വയം ഭരണ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. നിര്‍മാണകാലഘട്ടത്തില്‍ ചുമതല വഹിച്ച അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. അപാതകളെ തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും പഞ്ചായത്ത് തയാറായില്ല. കരാറിന് വിരുദ്ധമായ നിര്‍മാണങ്ങളും പൊളിച്ച് മാറ്റലുകളും നടത്തി. ഇത് ചോദ്യം ചെയ്തുവെങ്കിലും ട്വന്റി ട്വന്റി സംഘടനയുടെ ഒത്താശയോടെ കരാറുകാര്‍ നിര്‍മാണവുമായി മുന്നോട്ട് പോയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.

Advertising
Advertising

മേല്‍നോട്ടം നടത്താന്‍ കഴിയാത്തതിനാല്‍ നിര്‍മാണഘട്ടത്തില്‍ റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. അനുമതിയില്ലാതെ ടാറിങ് കുത്തിപ്പൊളിച്ചു. ഈ സാഹചര്യത്തില്‍ കരാറുകാരന്റെ പണം നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് തദ്ദേശസ്വയം ഭരണവകുപ്പ് സ്വീകരിച്ചിരിക്കുന്നത്. കിഴക്കമ്പലം ബസ്റ്റാന്റ് വണ്‍വേ റോഡ് പുനരുദ്ധാരണം നടപ്പിലാക്കിയതും കരാറിന് വിരുദ്ധമായാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബസ് സ്റ്റാന്റ് പൊളിച്ചുമാറ്റിയത് വകുപ്പിന്റെ അനുമതിയില്ലാതെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. കിഴക്കമ്പലം പഞ്ചായത്തിലെ അഞ്ചു റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ പണികഴിപ്പിക്കാന്‍ രണ്ട് കോടിയോളം രൂപക്കാണ് കരാര്‍ നല്‍കിയിരുന്നത്.

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News