‘പാചകത്തിന് JCB ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ പാചകക്കാരന്‍'; വൈറലായി ഫിറോസ് ചുട്ടിപ്പാറയുടെ പോത്തിനെ നിര്‍ത്തിപ്പൊരിക്കല്‍

തൊലിയുരിച്ച പോത്തിനെ വൃത്തിയാക്കുന്നതും പിന്നീട് അടുപ്പ് കൂട്ടുന്നതുമെല്ലാമാണ് വീഡിയോയില്‍ ആദ്യം കാണിക്കുന്നത്

Update: 2025-01-01 09:11 GMT
Editor : Jaisy Thomas | By : Web Desk
Advertising

പാലക്കാട്: 100 കിലോ മീന്‍ അച്ചാര്‍, വറുത്തരച്ച പാമ്പ് കറി, ഉടുമ്പ് ബാര്‍ബിക്യൂ...വ്യത്യസ്തത വിട്ടൊരു കളിയില്ല യുട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറക്ക്. ആരാധകരെ നിരാശപ്പെടുത്തുന്ന ഒരു വീഡിയോയും ഫിറോസ് പുറത്തുവിടാറില്ല എന്നതാണ് സത്യം. ഇത്തവണയും വെറൈറ്റി വിട്ടുകളിക്കാന്‍ ചുട്ടിപ്പാറയെ കിട്ടില്ല. ഒരു പോത്തിനെ അങ്ങ് വാങ്ങി മുഴുവനായി നിര്‍ത്തിപ്പൊരിച്ചിരിക്കുകയാണ് ഈ വൈറല്‍ പാചകക്കാരന്‍. മാത്രമല്ല 200 കിലോയുള്ള പോത്തിനെ ചുട്ടെടുക്കാന്‍ ഒരു വലിയ ജെസിബി തന്നെ ഉപയോഗിച്ചു. അങ്ങനെ 'പാചകത്തിന് ജെസിബി ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ മനുഷ്യനായി' മാറിയിരിക്കുകയാണ് ഫിറോസെന്നാണ് ആരാധകര്‍ പറയുന്നത്.

തൊലിയുരിച്ച പോത്തിനെ വൃത്തിയാക്കുന്നതും പിന്നീട് അടുപ്പ് കൂട്ടുന്നതുമെല്ലാമാണ് വീഡിയോയില്‍ ആദ്യം കാണിക്കുന്നത്. പിന്നീട് കശ്മീരി ചില്ലിയും കുരുമുളക് പൊടിയും ഇഞ്ചിയും വെളുത്തുള്ളിയുമെല്ലാം മറ്റും ചേരുവകളും ചേര്‍ത്ത മസാലക്കൂട്ടാണ് പോത്ത് പാചകം ചെയ്യാന്‍ ഉപയോഗിച്ചത്. ജെസിബി ഉപയോഗിച്ചാണ് ഭീമന്‍ പോത്തിനെ ഉയര്‍ത്തി പ്രത്യേകം തയ്യാറാക്കിയ കമ്പിയില്‍ കുത്തിനിര്‍ത്തിയത്. പിന്നീടാണ് മസാലക്കൂട്ട് തേച്ച് പിടിപ്പിക്കുന്നത്.

പ്രത്യേകം നിര്‍മിച്ച വലിയ ബാരലില്‍ തീ കൂട്ടിയാണ് പോത്തിനെ വേവിച്ചെടുത്തത്. ആറ് മണിക്കൂര്‍ കൊണ്ടാണ് ചുട്ട പോത്ത് തയ്യാറായത്. തുടര്‍ന്ന് ജെസിബി ഉപയോഗിച്ചുതന്നെയാണ് ബാരലില്‍ നിന്നും വെന്ത പോത്തിനെ എടുക്കുന്നതും. മണിക്കൂറുകളുടെ അധ്വാനം വേണ്ടിവന്നെങ്കിലും ചുട്ട പോത്ത് സൂപ്പറായിട്ടുണ്ടെന്നാണ് ഫിറോസിന്‍റെയും കൂട്ടാളികളുടെയും വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

നിരവധി പേരാണ് ചുട്ടിപ്പാറയെ അഭിനന്ദിച്ചുകൊണ്ട് കമന്‍റ് ചെയ്യുന്നത്. 'ദിനോസറുകൾക്ക് വംശ നാശം സംഭവിച്ചത് ഭാഗ്യം, കറുത്ത പോത്ത്.. വെളുത്ത പോത്ത് ആയി... എന്താല്ലേ,ലെ പോത്ത് : ഇതിലും വല്ല്യ ഗതികെട്ടവൻ ലോകത്ത് കാണൂല, പൊരി വെയിലത്ത്‌ എല്ലാം സെറ്റ് ചെയ്ത് സ്വന്തം മസാല ചേർത്ത് ഉണ്ടാക്കിയിട്ട് അവസാനം ആ വിശപ്പിൽ ഇത് കഴിക്കുമ്പോൾ കിട്ടുന്ന ഫീല്‍'' എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍...


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News