ശബരിമലയിൽ സ്‌പോർട്ട് ബുക്കിങ് ഉടൻ ആരംഭിക്കില്ല; ദേവസ്വം പ്രസിഡന്റ്

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി കെ.അനന്തഗോപൻ സത്യപ്രതിജ്ഞ ചെയ്തു

Update: 2021-11-15 07:52 GMT
Editor : abs | By : Web Desk
Advertising

ശബരിമല സ്‌പോർട്ട് ബുക്കിങ് ഉടൻ ആരംഭിക്കില്ലെന്ന് ദേവസ്വം പ്രസിഡന്റ് കെ അനന്ത ഗോപൻ. പരാതിഹിതമായി ശബരിമല തീർത്ഥാടനം പൂർത്തിയാക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അനന്തഗോപന്‍. ബോർഡിന്റെ പേരിലുള്ള ഭൂമി പാട്ടത്തിന് നല്‍കി ദേവസ്വത്തിന്റെ വരുമാനം വർധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം നന്തൻകോട്ടെ ദേവസ്വം ബോർഡ് ആസ്ഥാനത്തായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. രണ്ട് വർഷമാണ് കാലാവധി. ബോർഡ് അംഗമായി മനോജ് ചരളേലും സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് ആദ്യ ബോർഡ് യോഗവും ചേർന്നു. വിശ്വാസികളുടെ താത്പര്യം സംരക്ഷിച്ച് മുന്നോട്ടു പോകുമെന്ന് അനന്തഗോപൻ പറഞ്ഞു. 

ശബരിമലയിൽ വിർച്വൽ ക്യൂ ബോർഡ് ഏറ്റെടുക്കണമെന്ന ആവശ്യമുണ്ട് ഇത് സർക്കാരിനെ അറിയിക്കുമെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.  ഇന്ന് തീർത്ഥാടകർക്ക് പ്രവേശനമില്ല.  അതേസമയം കനത്ത മഴ മണ്ഡല തീർഥാടനത്തിന് വെല്ലുവിളിയാവുകയാണ്. പമ്പയിൽ ജല നിരപ്പ ഉയർന്നതിനാൽ തുടർന്നുള്ള മൂന്നു ദിവസം കൂടി നിയന്ത്രണം തുടരും.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News