മരുന്ന് സംഭരണ കേന്ദ്രങ്ങളിൽ സുരക്ഷാ ഓഡിറ്റ് ഇന്ന് മുതൽ; ആശുപത്രികളിൽ ഫയർ സേഫ്റ്റി ഓഡിറ്റും ഉടൻ

കിൻഫ്രാ പാർക്കിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി

Update: 2023-05-24 03:44 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: കിൻഫ്രാ പാർക്കിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മരുന്ന് സംഭരണ കേന്ദ്രങ്ങളിൽ സുരക്ഷാ ഓഡിറ്റ് ഇന്ന് മുതൽ ആരംഭിക്കും. ആരോഗ്യവകുപ്പ്, ഫയർഫോഴ്സ് ഉൾപ്പടെയുള്ള വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് ഓഡിറ്റ് നടക്കുക. ആശുപത്രികളിൽ ഫയർ സേഫ്റ്റി ഓഡിറ്റും ഉടൻ ആരംഭിക്കും. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന് ജീവൻ നഷ്ടപ്പെടാനിടയായ തീപിടിത്തം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. 

നേരത്തെ കൊല്ലത്ത് സമാനമായ രീതിയിൽ തീപിടിത്തമുണ്ടായ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. പിന്നാലെ തിരുവനന്തപുരത്ത് തീപിടിത്തമുണ്ടായ പശ്ചാത്തലത്തിലാണ് അതീവസുരക്ഷയും പരിശോധനയും ശക്തമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരത്തും കൊല്ലത്തും പരിശോധന തുടങ്ങിയിട്ടുണ്ട്. മറ്റ് ജില്ലകളിലേക്ക് കൂടി പരിശോധന വ്യാപിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. 

മെഡിക്കൽ സംഭരണകേന്ദ്രങ്ങളിൽ സൂക്ഷിച്ചിട്ടുള്ള ഉപകരണങ്ങളുടെയും സാമഗ്രികളുടെയും നിലവാരം ഉൾപ്പടെ പരിശോധിക്കുക എന്നതാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന അപകടങ്ങളിൽ ബ്ലീച്ചിങ് പൗഡറിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. കിൻഫ്രയിലെ തീപിടിത്തത്തിൽ വ്യാപ്തി കൂട്ടിയതും ബ്ലീച്ചിങ് പൗഡർ തന്നെയാണെന്നാണ് ആക്ഷേപം. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് നടപടി. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News