മക്കളോട് പറഞ്ഞത് അമ്മ മറ്റൊരാളുടെ കൂടെ പോയെന്ന്; നാട്ടുകാരെ വിശ്വസിപ്പിച്ചത് രമ്യ ബംഗളൂരുവിൽ പഠിക്കാൻ പോയെന്ന്

യാഥാർത്ഥത്തിൽ 2021 ആഗസ്ത് 16 നു തന്നെ പരപുരുഷ ബന്ധം സംശയിച്ച് സജീവൻ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു

Update: 2023-01-12 18:14 GMT

കൊല്ലപ്പെട്ട രമ്യയും, പ്രതി സജീവനും

Advertising

എറണാകുളം എടവനക്കാട്ട് ഭാര്യയെ കൊന്ന് കുഴിച്ചിട്ട കേസിൽ ഭർത്താവ് സജീവൻ തയ്യാറാക്കിയത് സിനിമാക്കഥകളെ വെല്ലുന്ന തിരക്കഥ. പത്തിലധികം തവണ് പൊലിസ് ചോദ്യം ചെയ്തിട്ടും കൊലപാതകം ഒരു വർഷത്തിലധികം ഒളിപ്പിച്ചുവെക്കാൻ ഇയാൾക്കായി. രമ്യ മറ്റൊരാളുടെ കൂടെ പോയെന്നാണ് സജീവൻ മക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചത്. പുറത്തറിഞ്ഞാൽ നാണക്കേടാണെന്ന വിശ്വാസത്തിൽ മക്കൾ അത് മൂടിവെച്ചു. അതേസമയം ഭാര്യ ബംഗളൂരുവിൽ പഠിക്കാൻ പോയെന്ന കഥയാണ് നാട്ടുകാരെ വിശ്വസിപ്പിച്ചത്.

യാഥാർത്ഥത്തിൽ 2021 ആഗസ്ത് 16 നു തന്നെ പരപുരുഷ ബന്ധം സംശയിച്ച് സജീവൻ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. മക്കളെ രമ്യയുടെ വീട്ടിലേക്ക് വിട്ട ശേഷം, പകൽ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി. രാത്രി വീടിനു മുറ്റത്ത് കുഴിയെടുത്ത് ചാക്കിൽ കെട്ടി മൃതദേഹം കുഴിച്ചിട്ടു. കൊലപാതകം നടത്തിയ തൊട്ടടുത്ത ദിവസം അതായത് ആഗസ്ത് 17 നു തൊട്ടടുത്തുള്ള കടകളിൽ ചെന്ന്, രമ്യ ബംഗളൂരുവിലേക്ക് പോകുന്നുവെന്ന കഥയുണ്ടാക്കി, യാത്രക്കാവശ്യമായ സാധനങ്ങൾ വാങ്ങിച്ചു.

മക്കൾ ആഗസ്ത് 18നു വീട്ടിൽ തിരികെ എത്തിയപ്പോൾ രമ്യ മറ്റൊരാളുടെ കൂടെ പോയെന്ന് മക്കളെ പറഞ്ഞ വിശ്വസിപ്പിച്ചു. മൊബൈൽ ഫോൺ മക്കളുടെ സാന്നിധ്യത്തിൽ തല്ലിതകർത്ത് തീവച്ച് നശിപ്പിച്ചു. സഹോദരിയെ കാണാത്തതിൽ മനം നൊന്ത് സഹോദരൻ നിരന്തരം ചോദ്യങ്ങളുമായി സജീവന്റെ വീട്ടിലെത്തി. തുടർന്ന് 2021 ആഗസ്ത് 18 മുതൽ രമ്യയെ കാണാനില്ലെന്നു ആറ് മാസങ്ങൾക്ക് ശേഷം സജീവന്റെ പരാതി നൽകി. അത് രമ്യ എവിടെയെന്ന സഹോദന്റെ ചോദ്യത്തിൽ പൊറുതിമുട്ടിയായിരുന്നു.

സജീവൻ പറഞ്ഞ കഥകൾക്ക് ബലം കൂട്ടുന്നതായിരുന്നു ആദ്യഘട്ടത്തിൽ പൊലീസിന് കിട്ടിയ മൊഴികൾ. അത്ര സമർത്തമായാണ് സാജീവൻ കഥകൾ മെനഞ്ഞത്. നരബലി കേസിനു ശേഷമാണ് കേസ് വീണ്ടും ഊർജിതമാകുന്നത്. നിരന്തരമായ ചോദ്യം ചെയ്യലിൽ നിന്നാണ് ഞെട്ടിക്കുന്ന കൊലപാതകത്തിലേക്കുള്ള വഴി തുറന്നത്. രമ്യയുടെ കൊലപാതകമറിയുന്ന ഏക വ്യക്തിയായ സജീവൻ പൊലീസിനെ ഏറെനാൾ വലച്ചു. ആഗസ്ത് 18 നു നൽകിയ ഭാര്യയെ കാണാൻ ഇല്ലെന്ന പരാതിയിൽ ഉറച്ച് നിന്ന്, കൊല നടത്തിയത് പാടെ മറച്ചുവെച്ചു. ശാസ്ത്രീയമായി പൊലീസ് നടത്തിയ ഇടപെടലാണ് സജീവനെ കുരുക്കിയത്. കൊലപാതകമറിഞ്ഞ എടവനക്കാട്ടുകാർ ആകെ അമ്പരപ്പിലാണ്.


Full View

In the Ernakulam Edavanakkad case of killing and burying his wife, the husband Sajeevan prepared a screenplay that rivals movie stories.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News