സ്‌കൂൾ ബസ് മറിഞ്ഞു; കാസർകോട്ട് നിരവധി കുട്ടികൾക്ക് പരിക്ക്

കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. എന്നാൽ ഡ്രൈവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്

Update: 2022-09-29 11:04 GMT

കാസർകോട് ചാലയിൽ സ്‌കൂൾ ബസ് മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരിക്ക്. ബദിരയിലെ പി.ടി.എം എ.യു.പി സ്‌കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. വലിയ കയറ്റത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ് കുഴിയിലേക്ക് വീഴുകയായിരുന്നു. മരത്തിൽ തങ്ങിനിന്നതിനാലാണ് വലിയ അപകടമില്ലാതെ രക്ഷപ്പെട്ടത്. 24 വിദ്യാർഥികളാണ് ബസ്സിലുണ്ടായിരുന്നത്.

പരിക്കേറ്റ കുട്ടികളെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. എന്നാൽ ഡ്രൈവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. രണ്ടു കുട്ടികളുടെ കൈക്ക് ഒടിവുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News