ഷാരൂഖ് സെയ്ഫിയുടെ ദൃശ്യങ്ങൾ പകർത്തിയ സംഭവം: മാധ്യമപ്രവർത്തകരുടെ ഫോൺ കസ്റ്റഡിയിലെടുത്തു

ഞായറാഴ്ച കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയായിരുന്നു മൊഴി രേഖപ്പെടുത്തിയത്

Update: 2023-05-19 13:07 GMT
Editor : ijas | By : Web Desk
Advertising

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്പ് കേസിലെ പ്രതിയുമായുള്ള യാത്രയുടെ ദൃശ്യങ്ങള്‍ പകർത്തിയ മാധ്യമ പ്രവർത്തകരുടെ മൊഴിയെടുത്തു. എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയില്‍ നിന്നും എത്തിക്കുന്നതിനിടെ കര്‍ണാടകയിലെ ഉഡുപ്പി റോഡില്‍ വെച്ച് ഒരു ദൃശ്യമാധ്യമ റിപ്പോര്‍ട്ടിങ് സംഘം ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതിനെതിരെ കോഴിക്കോട് ചേവായൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് പൊലീസ് നടപടി.

ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കല്‍, ഭീഷണിപ്പെടുത്തല്‍, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സംഭവത്തില്‍ ദൃശ്യമാധ്യമ റിപ്പോർട്ടർ, ക്യാമറാമാന്‍, ഡ്രൈവർ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഞായറാഴ്ച കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയായിരുന്നു മൊഴി രേഖപ്പെടുത്തിയത്. മൂന്നുപേരുടെ ഫോണും പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്.

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News